IndiaInternationalLatest

പൂച്ചയുടെ ഇടപെടല്‍ മൈന്റ്ചെയ്യാതെ റിപ്പോര്‍ട്ടിംഗ് – വൈറല്‍

“Manju”

reporting

പൂച്ചയുടെ ഇടപെടല്‍ മൈന്റ്ചെയ്യാതെ റിപ്പോര്‍ട്ടിംഗ് വൈറല്‍

വാര്‍ത്തകളുടെ ലൈവ് റിപ്പോര്‍ട്ടിംഗിനിടയില്‍ പലപ്പോഴും രസരമായ അനുഭവങ്ങള്‍ വന്നുകൂടാറുണ്ട്. ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആയിരിക്കുന്നത് അത്തരമൊരു വീഡിയോ ആണ്. പൂച്ചശല്യം വകവെയ്ക്കാതെ റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകയുടെവീഡിയോ ആണ് അത്.

ലെബണനിലെ ബെയ്റൂതിൽ നിന്നാണ് വീഡിയോ പുറത്തുവന്നിരിക്കുന്നത്. സ്കൈ ന്യൂസ് അറേബ്യയുടെ സീനിയർ റിപ്പോർട്ടറായ ലാരിസാ ഔൺ ആണ് വീഡിയോയിലുള്ളത്.

ബെയ്റൂത് സ്ഫോടനം സംബന്ധിച്ച അന്വേഷണ റിപ്പോർട്ട് അവതരിപ്പിക്കുകയായിരുന്നു ലാരിസാ. ഇതിനിടയിൽ ലാരിസയുടെ സമീപത്തെത്തിയ പൂച്ച ലാരിസയുടെ കോട്ടിൽ നിന്ന് താഴേക്ക് കിടക്കുന്ന ബെല്‍റ്റില്‍ കളിക്കുന്നതാണ് വീഡിയോ.

റിപ്പോർട്ട് അവസാനിക്കുവോളം പൂച്ച ലാരിസയുടെ ബെൽറ്റിൽ കളിക്കുന്നത് കാണാം. എന്നാൽ ഇതൊന്നും തന്നെ ബാധിക്കാത്ത മട്ടിൽ ​ഗൗരവത്തോടെ റിപ്പോർട്ട് ചെയ്യുകയാണ് ലാരിസ. റിപ്പോര്‍ട്ട് കഴിഞ്ഞ് ക്യാമറ ഓഫായശേഷം സ്നേഹത്തോടെ പൂച്ചയെ സമീപിക്കുന്നതും കാണാം.

എന്റെ ഏറ്റവും കൂറുള്ള അനുയായിഎന്ന ക്യാപ്ഷനോടെയാണ് ലാരിസ വീഡിയോ പങ്കുവച്ചിരിക്കുന്നത്. പൂച്ച തന്റെ റിപ്പോർട്ടിങ് തടസ്സപ്പെടുത്തുന്നതിനേക്കാൾ ആസ്വാദ്യകരമാക്കുകയാണ് ചെയ്തതെന്ന് ലാരിസ്സ പറയുന്നു.

Related Articles

Back to top button