IndiaLatest

ടോക്യോ ഒളിംപിക്സ്: താരങ്ങൾക്ക് കടുത്ത നിയന്ത്രണം

“Manju”

ദില്ലി: കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യ ഉള്‍പ്പെടെ 10 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ടോക്യോയില്‍ കടുത്ത നിയന്ത്രണം. ഇന്ത്യയില്‍ നിന്ന് പുറപ്പെടുന്നതിന് മൂന്ന് ദിവസം മുമ്പ് മുതല്‍ എല്ലാ ദിവസവും കോവിഡ് പരിശോധന നടത്തണം. ടോക്യോയില്‍ എത്തിയാല്‍ മൂന്ന് ദിവസം കര്‍ശനമായി ക്വാറന്റീനില്‍ കഴിയണം.

ഈ സമയം മറ്റ് രാജ്യങ്ങളിലെ കളിക്കാരുമായി ഇടപഴക്കരുത്. അവര്‍ക്കൊപ്പം പരിശീലനം നടത്താനും പാടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. ഒളിംപിക്സിനെത്തുന്ന ഇന്ത്യന്‍ താരങ്ങള്‍ക്ക് ടോക്യോയില്‍ ഏര്‍പ്പെടുത്ത കടുത്ത നിയന്ത്രണം മറികടക്കാന്‍ മറുതന്ത്രവുമായി ബോക്സിങ് താരം മേരി കോം ഇറ്റലിയിലെത്തി. അവിടെ നിന്നാകും താരം ടോക്യോയിലേക്ക് പോവുക.

പരിശീലന വേദികളില്‍ പോലും താരങ്ങള്‍ക്ക് എത്താനാകില്ലെന്ന ഒളിംപിക്സ് കമ്മിറ്റിയുടെ നിയന്ത്രണം മറികടക്കാനാണ് മേരി കോം ഇറ്റലിയിലേക്ക് പറന്നത്. തുടര്‍ച്ചയായി നടത്തി വരുന്ന പരിശീലനം മൂന്ന് ദിവസത്തേക്ക് മുടക്കേണ്ടി വന്നാല്‍ പ്രകടനത്തെ ബാധിക്കുമെന്ന് മേരി കോം പറയുന്നു. ഇതിനെ മറികടക്കാനാണ് താരം ഇറ്റലിയില്‍ എത്തിയത്. ഇറ്റലി ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍നിന്ന് വരുന്നവര്‍ക്ക് ടോക്യോയില്‍ വലിയ നിയന്ത്രണങ്ങള്‍ ഇല്ലെന്ന അടിസ്ഥാനത്തിലാണ് താരത്തിന്റെ ഈ നീക്കം.

Related Articles

Back to top button