IndiaLatest

എങ്ങും കനത്ത ജാഗ്രത:  മഹാരാഷ്ട്രയില്‍ രാത്രി കര്‍ഫ്യു

“Manju”

മഹാരാഷ്ട്ര: ബ്രിട്ടണില്‍ കണ്ടെത്തിയ അതിവേഗ കൊറോണ വൈറസ് മറ്റു രാജ്യങ്ങളിലേക്കും കടക്കുന്നതിനാല്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങള്‍ കനത്ത ജാഗ്രതയിലാണ്. ഇതേത്തുടര്‍ന്ന് പല രാജ്യങ്ങളും അതിര്‍ത്തി അടച്ചിരിക്കുകയാണ്. ഇറ്റലിയിലും ഓസ്‌ട്രേലിയയിലും പുതിയ വൈറസ് എത്തിയതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ മറ്റു രാജ്യങ്ങളും നിയന്ത്രണങ്ങള്‍ കടുപ്പിക്കുകയാണ്. ബ്രിണില്‍ നിന്നുള്ള വിമാന സര്‍വ്വീസുകള്‍ക്കടക്കം നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ് കുവൈത്ത്. കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയതോടെ ബ്രിട്ടനിലേയ്ക്കും തിരിച്ചുമുള്ള വിമാനസര്‍വീസുകള്‍ ഇന്ത്യയും നിര്‍ത്തലാക്കി. നാളെ അര്‍ദ്ധരാത്രി മുതല്‍ ഈ മാസം 31 വരെയാണ്  വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. മഹാരാഷ്ട്രയിലെ മുനിസിപ്പാലിറ്റികളില്‍ നാളെ മുതല്‍ അടുത്തമാസം അഞ്ചുവരെ രാത്രി കര്‍ഫ്യു നിലവില്‍ വരും. രാത്രി 11 മണി മുതല്‍ രാവിലെ ആറു മണിവരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Related Articles

Back to top button