IndiaInternationalLatest

നിതംബ ഭംഗി വർദ്ധിപ്പിക്കാനുള്ള ശസ്ത്രക്രിയ, മോഡലിന് ദാരുണാന്ത്യം

“Manju”

Malayalam News - നിതംബ ഭംഗി വർദ്ധിപ്പിക്കാനുള്ള ശസ്ത്രക്രിയയ്ക്കിടെ മോഡലിന്  ദാരുണാന്ത്യം; മരിച്ചത് 'മെക്സിക്കൻ കർദാഷിയൻ' ജോസെലിൻ കാനോ | News18 Kerala  ...

കാലിഫോർണിയ: നിതംബം ഉയർത്തുന്നതിനുള്ള ശസ്ത്രക്രിയയ്ക്കു വിധേയയായ മെക്സിക്കൻ മോഡലിന് ദാരുണാന്ത്യം. പ്രശസ്ത ഇൻസ്റ്റാഗ്രാം മോഡലും ‘മെക്സിക്കൻ കിം കർദാഷിയൻ’ എന്നറിയപ്പെടുന്ന ജോസെലിൻ കാനോ (30) ആണ് മരിച്ചത്. ഇവർ അമേരിക്കയിലെ കാലിഫോർണിയയിലായിരുന്നു താമസം. ശസ്ത്രക്രിയയ്ക്കുശേഷമുള്ള സങ്കീർണതകളെ തുടർന്ന് ഡിസംബർ ഏഴിനാണ് കാനോ അന്തരിച്ചത്.

ഒരു മാസം മുമ്പാണ് നിതംബം ഉയർത്തുന്നതിനുള്ള ശസ്ത്രക്രിയയ്ക്കായി കാനോ കൊളംബിയയിലേക്ക് പോയതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള സങ്കീർണതകൾ കാരണം ഡിസംബർ 7 ന് ആശുപത്രിയിൽവെച്ച് അവർ മരണമടയുകയായിരുന്നു.

അതേസമയം കാനോയുടെ കുടുംബം ഇതുവരെ മാധ്യമങ്ങളോട് അവരുടെ മരണം സംബന്ധിച്ച് ഒരു പ്രസ്താവനയും നടത്തിയിരുന്നില്ല. എന്നാൽ വെള്ളിയാഴ്ച യൂട്യൂബിൽ അവരുടെ മരണാനന്തര ചടങ്ങുകളുടെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

ജോസെലിൻ” കാനോയുടെ ഫോട്ടോ ഉൾപ്പെടുന്ന കല്ലറയിലാണ് അവരുടെ അന്ത്യ ചടങ്ങുകൾ നടന്നത്. കൊറോണ വൈറസ് നിയന്ത്രണങ്ങൾ കാരണം, തിരഞ്ഞെടുക്കപ്പെട്ട കുറച്ചുപേർ ചടങ്ങിൽ പങ്കെടുത്തു.

“1990 മാർച്ച് 14 ബുധനാഴ്ച ജോസെലിൻ ജനിച്ചത്. 2020 ഡിസംബർ 07 തിങ്കളാഴ്ച അവൾ നിത്യതയിലേക്ക് പ്രവേശിച്ചു. കുടുംബത്തിന് വേണ്ടി, ചേർന്നതിന് ഞങ്ങൾ നിങ്ങൾക്ക് നന്ദി പറയുന്നു. നിങ്ങളുടെ പ്രാർത്ഥനയിൽ അവളെ ഓർക്കുക. ദൈവം നിങ്ങളെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ. ”- യൂട്യൂബ് വീഡിയോയ്ക്കൊപ്പമുള്ള സന്ദേശമായിരുന്നു ഇത്

Related Articles

Back to top button