IndiaKeralaLatest

കേന്ദ്ര ഫണ്ടുകള്‍ ഒരു വിഭാഗത്തിലേക്ക് പോകുന്നു; പ്രധാനമന്ത്രി ഇടപെടണം സഭകള്‍

“Manju”

തിരുവനന്തപുരം: കേരളത്തിലെ ക്രിസ്തീയ സഭകള്‍ നല്‍കിയ പരാതി പ്രധാനമന്ത്രി ഗൗരവത്തിലെടുത്തിട്ടുണ്ടെന്ന് മിസോറാം ഗവര്‍ണര്‍ പി എസ് ശ്രീധരന്‍ പിള്ള. റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റേഴ്സ് അവറിലാണ് അദേഹം ഇക്കാര്യം പറഞ്ഞത്. സഭകള്‍ നല്‍കിയ അപേക്ഷകള്‍ താന്‍ പ്രധാനമന്ത്രിക്ക് കൈമാറിയിട്ടുണ്ട്.

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിതരണത്തില്‍ അനീതിയുണ്ടെന്ന കാര്യം, സഭയിലെ കുട്ടികള്‍ ഐഎസുമായി ബന്ധപ്പെട്ട് പോയതും ഭീകരവാദത്തിന്റെ ഭാഗമായി വേട്ടയാടപ്പെടുന്നത് തുടങ്ങിയ നാല് അഞ്ച് കാര്യങ്ങള്‍ സഭ ഉന്നയിച്ചു. ഇത് പ്രധാനമന്ത്രിയ്ക്ക് എഴുതി നല്‍കിയപ്പോള്‍ അദ്ദേഹം ഫോണിലൂടെ കൂടുതല്‍ വിശദാംശങ്ങള്‍ തേടിയെന്നും ശ്രീധരന്‍ പിള്ള ചര്‍ച്ചയില്‍ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ഒരു സഭാ പ്രതിനിധി അവരുടെ മൂന്ന്നാല് പ്രശ്നങ്ങള്‍ ചാനലില്‍ പറയുന്നതുകേട്ടു. ന്യൂനപക്ഷ വികസനത്തിന് വേണ്ടി കേന്ദ്രസര്‍ക്കാര്‍ കൊടുത്ത ഫണ്ടുകള്‍ വിതരണം ചെയ്യുമ്ബോള്‍ വലിയ അനീതി നടക്കുന്നു. 40 ശതമാനം ലഭിക്കേണ്ട സമുദായത്തിന് 20 ശതമാനമേ കിട്ടുന്നുള്ളൂ. അതൊരു അനീതിയായിട്ട് തോന്നിയെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞു. അതുപോലെ തന്നെ അവരുടെ കുട്ടികളെ കൊണ്ടുപോകുന്നത്. ഏറ്റവും കൂടുതല്‍ കുട്ടികള്‍ ഐഎസുമായി ബന്ധപ്പെട്ടുള്ള തരത്തില്‍ പോയതിലുള്ള വേദന പങ്കുവെച്ചു. ‘ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ഇടപെടലുണ്ടാകണം, ഭീകരവാദത്തിന്റെ ഭാഗമായി വേട്ടയാടപ്പെടുകയാണ്. ഫ്രാന്‍സിലേയും ശ്രീലങ്കയിലേയും സംഭവങ്ങള്‍, ഇതൊന്നും കേരളത്തിലാരും ചര്‍ച്ച ചെയ്യുന്നില്ല. പ്രധാനമന്ത്രി അന്താരാഷ്ട്ര തലത്തില്‍ ഇടപെടണംഇങ്ങനെയൊക്കെയുള്ള കാര്യങ്ങളാണ് സംസാരിച്ചത്.

ഒരു സഭയല്ല, ഒന്നിലധികം സഭകള്‍ പിന്നീട് എനിക്ക് എഴുതി തന്നത് ഞാന്‍ പ്രധാനമന്ത്രിയെ കാണാന്‍ പോയപ്പോള്‍ കൊടുത്തു. അത് വളരെ ഗൗരവമുള്ള പ്രശ്നമാണ് അത് പരിഹരിക്കാന്‍ വേണ്ടി ശ്രമിക്കണം എന്നല്ലാതെ അതിനപ്പുറത്ത് ഒരു ഉദ്ദേശവുമില്ല. ഞാന്‍ ഗവര്‍ണറുടെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ നിന്ന് മാറി രാഷ്ട്രീയത്തില്‍ ഇടപെടുന്നത് ശരിയല്ല.

പ്രധാനമന്ത്രി വളരെയധികം സമയം പരാതിക്ക് വേണ്ടി ചെലവഴിച്ചു. ഇങ്ങനെ അനീതി നടക്കുമ്ബോള്‍ ഇടപെടാന്‍ ഭരണഘടനാ പദവിയിലുള്ളവര്‍ക്ക് അധികാരമുണ്ട്. അത് രാഷ്ട്രീയപ്രവര്‍ത്തനമല്ല. ഈ വിഷയത്തെ കൃത്യമായി ഞാന്‍ പിന്തുടരുന്നുണ്ട്. രണ്ട് ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ പ്രധാനമന്ത്രി മധ്യസ്ഥനായല്ല ഇടപെടുന്നത്. പക്ഷെ, അദ്ദേഹത്തെ തങ്ങളുടെ പ്രശ്നങ്ങള്‍ അറിയിക്കാന്‍ രണ്ടുകൂട്ടര്‍ക്കും അവസരം ലഭിക്കുമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

Related Articles

Back to top button