IndiaKeralaLatest

കശ്മീര്‍ : ബിജെപി ലീഡില്‍, ഗുപ്‍കര്‍ സഖ്യം മൂന്നാമത്

“Manju”

ശ്രീനഗര്‍: ജമ്മു കാശ്‌മീരില്‍ ജില്ലാ വികസന കൗണ്‍സില്‍ വോട്ടെണ്ണല്‍ ആരംഭിച്ചു. വോട്ടെണ്ണല്‍ തുടങ്ങി ഒരു മണിക്കൂര്‍ ആവുമ്ബോള്‍ ബിജെപി 17 സീറ്റില്‍ മുന്നേറ്റം നടത്തുന്നു. സ്വതന്ത്രര്‍ 15 സീറ്റില്‍ രണ്ടാമതായി ലീഡ് ചെയ്യുകയാണ്. ഗുപ്‍കര്‍ സഖ്യം മൂന്നാമതായി 11 സീറ്റില്‍ ലീഡ് ചെയ്യുന്നു . അതെ സമയം കോണ്‍ഗ്രസ് 2 സീറ്റില്‍ ലീഡ് ചെയ്യുന്നു.

വോട്ടെണ്ണലിന്റെ തൊട്ടുമുമ്ബ് സുരക്ഷ മുന്‍നിര്‍ത്തി മൂന്ന് പി ഡി പി നേതാക്കളെ അറസ്റ്റ് ചെയ്‌തു. നയീം അക്തര്‍ അടക്കം മൂന്നു പേരെയാണ് കസ്റ്റഡിയില്‍ എടുത്തത്. 280 ജില്ല വികസന കൗണ്‍സില്‍ സീറ്റുകളുടെ ഫലമാണ് ഇന്ന് പ്രഖ്യാപിക്കുന്നത്. നവംബര്‍ 28 മുതല്‍ ഡിസംബര്‍ 19 വരെ എട്ടു ഘട്ടങ്ങളായി നടന്ന തെരഞ്ഞെടുപ്പില്‍ 51 ശതമാനം പോളിംഗ് രേഖപ്പെടുത്തിയിരുന്നു.

നാഷണല്‍ കോണ്‍ഫറന്‍സും പിഡിപിയും ഉള്‍പ്പടെ ഏഴ് മുഖ്യധാര പാര്‍ട്ടികള്‍ രൂപീകരിച്ച പി എ ജി ഡി സഖ്യവും ബി ജെ പിയും തമ്മിലാണ് പ്രധാന മത്സരം. ജമ്മുകാശ്‌മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ ശേഷമുളള ആദ്യ തിരഞ്ഞെടുപ്പ് ഫലമാണ് ഇന്ന് പുറത്തുവന്നത്

Related Articles

Back to top button