IndiaLatest

2021 ജനുവരി മുതല്‍വാണിജ്യ വാഹനങ്ങളുടെ വില ടാറ്റ മോട്ടോഴ്‌സ് വര്‍ധിപ്പിക്കാനൊരുങ്ങുന്നു

“Manju”

സിന്ധുമോൾ. ആർ

ഇന്ത്യയിലെ പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് 2021 ജനുവരി ഒന്നു മുതല്‍ വാണിജ്യ വാഹനങ്ങളുടെ വില വര്‍ധിപ്പിക്കുമെന്ന് അറിയിച്ചു. നിര്‍മ്മാണ സാമഗ്രികളുടെയും മറ്റ് ചെലവുകളുടെയും കുത്തനെയുള്ള വില വര്‍ധന വിദേശ വിനിമയത്തിന്റെ ആഘാതവും ബിഎസ് 6 മാനദണ്ഡങ്ങളിലേക്കുള്ള മാറ്റവും വാഹന നിര്‍മ്മാണ ചെലവ് അടിക്കടി വര്‍ധിച്ചിപ്പിരിക്കുകയാണ്. ഈ വര്‍ധനയുമായി കമ്പനി ഇതുവരെ പ്രവര്‍ത്തിച്ചുവന്നെങ്കിലും ഇപ്പോള്‍ വിപണിയിലെ ട്രെന്‍ഡിനു വിധേയമായുള്ള വന്‍ വര്‍ധന കമ്ബനിക്ക് താങ്ങാവുന്നതിലേറെയാണ്.

ഈ സാഹചര്യത്തില്‍ വിലവര്‍ധനയുടെ ഒരു ഭാഗം ഉപഭോക്താക്കളിലേക്ക് പങ്കുവെക്കേണ്ടത് അനിവാര്യമായി മാറിയിരിക്കുകയാണ്. ഉപഭോക്താക്കള്‍ക്ക് അനുയോജ്യമായ രീതിയിലാകും വിലകള്‍ പുനര്‍നിര്‍ണ്ണയിക്കുക. എം& എച്ച്‌സിവി, &എല്‍സിവി, എസ് സി വികളും ബസുകളും തുടങ്ങിയ ഉത്പന്നനിരയിലാകും വില വര്‍ധന. ഓരോ മോഡലിന്റെയും വേരിയന്റിന്റെയും ഇന്ധനത്തിന്റെ സ്വഭാവത്തിന്റെയും അടിസ്ഥാനത്തില്‍ വില വ്യത്യാസപ്പെടും. ഓരോ വിഭാഗത്തിലും ഉയര്‍ന്ന മൂല്യവും കുറഞ്ഞ ചെലവില്‍ ഉടമസ്ഥതാവകാശവും വാഹന ഉടമകള്‍ക്ക് ഉയര്‍ന്ന ലാഭ സാധ്യതയും തുടര്‍ന്നും ടാറ്റ മോട്ടോഴ്‌സ് നല്‍കും.

Related Articles

Back to top button