LatestThiruvananthapuram

മുഖ്യമന്ത്രിയുടെ കേരള പര്യടനം തുടങ്ങി:ചടങ്ങ് ബഹിഷ്‌കരിച്ച്‌ എന്‍.എസ്.എസ്

“Manju”

മുഖ്യമന്ത്രിയുടെ കേരള പര്യടനത്തിന്റെ ഭാഗമായുള്ള പരിപാടി ബഹിഷ്‌കരിച്ച്‌ എന്‍എസ്‌എസ്. കൊല്ലത്തെ മുഖ്യമന്ത്രിയുടെ ജില്ലാതല സമ്പര്‍ക്ക പരിപാടിയാണ് എന്‍എസ്‌എസ് ബഹിഷ്‌കരിച്ചത്. സംഘടനയുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് താലൂക്ക് യൂണിയന്റെ തീരുമാനം. തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെയാണ് മുഖ്യമന്ത്രി കേരള പര്യടനം നടത്തുന്നത്.

മുഖ്യമന്ത്രിയുടെ കേരള പര്യടനത്തിന്റെ ഭാഗമായുള്ള പരിപാടിയില്‍ എന്‍എസ്‌എസ് താലൂക്ക് ജില്ലാ പ്രസിഡന്റിനെയാണ് ക്ഷണിച്ചിരുന്നത്. തങ്ങളുടെ ആവശ്യങ്ങളോട് സര്‍ക്കാര്‍ മുഖംതിരിഞ്ഞ് നില്‍ക്കുന്നതിനാലാണ് മുഖ്യമന്ത്രി നയിക്കുന്ന ചടങ്ങ് ബഹിഷ്‌കരിക്കാനുള്ള തീരുമാനമെന്ന് താലൂക്ക് യൂണിയന്‍ വ്യക്തമാക്കി. മുന്നാക്ക സംവരണം നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ വീഴ്ച വരുത്തിയെന്നും മന്നം ജയന്തി അവധിയായി പ്രഖ്യാപിച്ചില്ലെന്നും താലൂക്ക് യൂണിയന്‍ വിമര്‍ശനം ഉയര്‍ത്തി. തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെയാണ് ഇന്നുമുതല്‍ മുഖ്യമന്ത്രിയുടെ കേരള പര്യടനം ആരംഭിച്ചത്. കൊല്ലത്തെ സന്ദര്‍ശത്തിന് ശേഷം ഇന്ന് പത്തനംതിട്ടയിലും മുഖ്യമന്ത്രി സന്ദര്‍ശിക്കും.

 

Related Articles

Back to top button