IndiaKeralaLatest

ജ്യൂസ്​ ഏതുമാവ​ട്ടെ ലത്തീഫിന്റെ കടയില്‍ 20 രൂപ മാത്രം

“Manju”

ആ​ല​പ്പു​ഴ: പാ​ര​മ്പര്യം കൈ​വി​ടാ​ത്ത ല​ത്തീ​ഫി​ന്റെ ​ക​ട​യി​ലെ ജ്യൂ​സി​ന്​​ 20 രൂ​പ ന​ല്‍​കി​യാ​ല്‍ മ​തി. ആ​ല​പ്പു​ഴ എ​സ്.​ഡി.​വി സ്​​കൂ​ളി​ന്​ സ​മീ​പ​ത്തെ റോ​ഡ​രി​കി​ലെ ക​ട​യി​ല്‍ രു​ചി​ഭേ​ദ​മി​ല്ലാ​തെ ഇ​ഷ്​​ട​പ്പെ​ട്ട എ​ല്ലാ​ത്ത​രം ജ്യൂ​സും ഇ​തേ​വി​ല​ക്ക്​ കി​ട്ടും. ക​ട​യു​ട​മ ചാ​ത്ത​നാ​ട്​ ഫാ​ത്തി​മ മ​ന്‍​സി​ല്‍ ല​ത്തീ​ഫ്​ (58) പ​റ​യും​ ഇ​തി​നു​പി​ന്നി​ലെ ക​ഥ.
40വ​ര്‍​ഷം മു​മ്പ് പി​താ​വ്​ പ​രേ​ത​നാ​യ അ​ബ്​​ദു​ല്‍​ഖാ​ദ​ര്‍ മോ​രും​വെ​ള്ള​വു​മാ​യി തു​ട​ങ്ങി​വെ​ച്ച ക​ച്ച​വ​ട​മാ​ണി​ത്. അ​ന്ന്​​​ മു​ത​ല്‍ ദാ​ഹി​ച്ച്‌ വ​ല​ഞ്ഞ് വ​രു​ന്ന​വ​ര്‍​ക്ക്​ ന​ല്‍​കു​ന്ന ശീ​ത​ള​പാ​നീ​യ​ങ്ങ​ള്‍​ക്ക്​ അ​മി​ത​ലാ​ഭം വാ​ങ്ങേ​ണ്ട​തി​ല്ലെ​ന്ന്​ തീ​രു​മാ​നി​ച്ചു. ഈ ​കാ​ല​യ​ള​വി​ല്‍ പ​ഴ​വ​ര്‍​ഗ​ങ്ങ​ള്‍​ക്കും മ​റ്റും വി​ല കൂ​ടി​യി​ട്ടും അ​തൊ​ന്നും ക​ച്ച​വ​ട​ത്തെ ബാ​ധി​ച്ചി​ട്ടി​ല്ല. അ​ഞ്ചു​വ​ര്‍​ഷ​മാ​യി 20 രൂ​പ​ക്കാ​ണ്​ എ​ല്ലാ​ത്ത​രം ജ്യൂ​സും വി​ല്‍​ക്കു​ന്ന​ത്.
സ്​​കൂ​ളും ആ​ള്‍​ത്തി​ര​ക്കും കു​റ​വാ​യ​തി​നാ​ല്‍ ക​ച്ച​വ​ട​ത്തി​ല്‍ നേ​രി​യ കു​റ​വു​ണ്ട്. എ​ന്നാ​ലും ദാ​ഹി​ച്ചെ​ത്തു​ന്ന​വ​രു​ടെ ആ​ത്മ​സം​തൃ​പ്​​തി​യും വി​ല​കു​റ​വാ​ണെ​ന്ന​റി​യു​മ്പോ​ള്‍ മു​ഖ​ത്തു തെ​ളി​യു​ന്ന സ​ന്തോ​ഷ​വു​മാ​ണ്​ പ്ര​ധാ​നം. ചി​ല​ര്‍ കു​ടും​ബ​സ​മേ​ത​വും അ​ല്ലാ​തെ​യും പ​തി​വ്​ തെ​റ്റി​ക്കാ​തെ ജ്യൂ​സ്​ തേ​ടി​യെ​ത്താ​റു​ണ്ട്. തി​ര​ക്കേ​റി​യ സ​മ​യ​ങ്ങ​ളി​ല്‍ ദി​വ​സേ​ന 7000 രൂ​പ​വ​രെ വി​ല്‍​പ​ന​യു​ണ്ടാ​യി​രു​ന്നു. ഇ​പ്പോ​ഴ​ത്​ 1500 രൂ​പ​യാ​യി കു​റ​ഞ്ഞി​ട്ടും ക​ച്ച​വ​ട​ത്തി​ല്‍ ഇ​തു​വ​രെ ന​ഷ്​​ട​മു​ണ്ടാ​യി​ട്ടി​ല്ല. തി​ര​ക്കേ​റു​മ്പോള്‍ സ​ഹാ​യ​ത്തി​ന്​ സ​ഹോ​ദ​ര​ന്‍ ഹു​സൈ​നും ഒ​പ്പ​മു​ണ്ടാ​കും.

Related Articles

Back to top button