IndiaLatest

പുതിയ വൈറസ് ഇതുവരെ ‌ ഇന്ത്യയില്‍ എത്തിയിട്ടില്ല ; ഭയപ്പെടേണ്ട സാഹചര്യമില്ല ജാഗ്രത തുടരണം : കേന്ദ്രം

“Manju”

സിന്ധുമോൾ. ആർ

ബ്രിട്ടണില്‍ പടരുന്ന അതിവ്യാപനശേഷിയുള്ള ജനിതകമാറ്റംവന്ന കൊറോണ വൈറസിന്റെ സാന്നിധ്യം ഇന്ത്യയില്‍ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് വാക്സിന്‍ വിതരണത്തിനായി നിയോഗിക്കപ്പെട്ട വിദഗ്ധസമിതി തലവന്‍ ഡോ. വി കെ പോള്‍. ഭയപ്പെടേണ്ട സാഹചര്യമില്ല. ജാഗ്രത തുടരണം. വൈറസിനുണ്ടായ ജനിതക വ്യതിയാനം മാരകമല്ല. രോഗ കാഠിന്യം കൂടിയിട്ടില്ല. ഇന്ത്യയില്‍ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന വാക്സിനുകളെ ഇപ്പോഴത്തെ സാഹചര്യം ബാധിക്കില്ലെന്നും അദ്ദേഹം ആരോഗ്യമന്ത്രാലയത്തിന്റെ പ്രതിദിന വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

Related Articles

Back to top button