KeralaLatest

മുഖ്യമന്ത്രിയുടെ കേരള പര്യടനം ഇന്ന് തിരുവനന്തപുരത്ത്

“Manju”

 

 

മുഖ്യമന്ത്രി കേരളപര്യടനത്തിന്: തുടക്കം കൊല്ലത്ത് | cm pinarayi vijayan  kerala tour-starting kollam

ശ്രീജ.എസ്

തിരുവനന്തപുരം ; മുഖ്യമന്ത്രിയുടെ കേരള പര്യടനം ഇന്ന് തിരുവനന്തപുരത്ത്. വൈകിട്ട് നാല് മണിക്ക് ജിമ്മിജോര്‍ജ്ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് വിവിധ മേഖലകളിലുള്ളവരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തുന്നത്.

മത- സാമൂദായിക സാംസ്‌കാരിക മേഖലയിലെ തെരഞ്ഞെടുക്കപ്പെടുവരുമായാണ് മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച. നിയമസഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ പ്രകടനപത്രികയില്‍ അതത് ജില്ലകളില്‍ ഉള്‍പ്പെടുത്തേണ്ട കാര്യങ്ങളെ കുറിച്ചുള്ള നിര്‍ദേശങ്ങളാണ് കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി പ്രധാനമായും ആരായുന്നത്.

അതേസമയം, ഒരു സര്‍ക്കാരിനും നേരിടേണ്ടി വരാത്ത പ്രതിസന്ധികളാണ് ഇപ്പോള്‍ എല്‍ഡിഎഫ് സര്‍ക്കാരിന് ഉണ്ടായതെന്ന് മുഖ്യമന്ത്രി ഇന്നലെ കോട്ടയത്ത് നടന്ന പര്യടന യാത്രയില്‍ വ്യക്തമാക്കി. പ്രതിസന്ധി വന്നപ്പോള്‍ നിസ്സാഹായതയോടെ നോക്കി നിന്നില്ല. ഐക്യത്തോടെ എല്ലാത്തിനെയും മറികടന്നു. ഒരു ദുരന്തത്തിനും തകര്‍ക്കാന്‍ ആകാത്ത വിധമുള്ള പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related Articles

Back to top button