Keralaഎഴുത്തിടം | Ezhuthidam

സത്യവാങ്മയീ..വിട – കവിത

“Manju”

Poet and social activist Suugathakumari dead-കവയിത്രി സുഗതകുമാരി വിടവാങ്ങി; അന്ത്യം കോവിഡ് ബാധയെത്തുടര്‍ന്ന്കവിത

സത്യവാങ്മയീ..വിട

വിടരുവാനൊട്ടുമടങ്ങി-
യിരുന്നില്ല തപസ്സുചെയ്യാൻ.
ബി൦ബവു൦വൃത്തനിബന്ധ
നയു൦നോക്കി
വാതിലടച്ചില്ല പരിസര൦കാണാതെ
പരിസ്ഥിതി കാണാതെ
പാവങ്ങളിൽപ്പെട്ടു
കണ്ണീരുപെയ്യാതെ..
നിയമയുദ്ധങ്ങളിൽ തീജ്ജ്വാലയാവാതെ
സ്ത്രീ ദു:ഖഗർത്തങ്ങളാണ്ടിറങ്ങാതെ
കവിതയേയെഴുതാത്ത
കവയിത്രിയേവിട!

കക്ഷിരാഷ്ട്രീയത്തലയണവേണ്ടാതെ
സത്യത്തെ സത്തയെ ഭാഷാ വികാരത്തെ
മാറോടടുക്കി യുറക്കത്തിലു൦
യുദ്ധവാങ്മയമായവൾ

പെറ്റമ്മമാർക്കു൦ പെറ്റമ്മ
യായവൾ
പ്രശസ്തിപ്പെരുമകൾ ലജ്ജിച്ചിടു൦ ധാർഷ്ട്യ
പ്പെരുകൾ പെയ്തവൾ
യശ:പ്രാർത്ഥിലോകമേ
കാണുക
ഇങ്ങനെ യിതുവഴിപോയൊരാൾ
ലി൦ഗരാഷ്ട്രീയമതജാതി
സാഹിതീ
വിവക്ഷകൾക്കപ്പുറ൦
ഒന്നാന്തരമൊരുകേരള
സന്തതി!

ജയചന്ദ്രന്‍, തോന്നയ്ക്കല്‍

Related Articles

Back to top button