IndiaInternationalLatest

മഹാമാരി നിലനിൽക്കുന്നില്ല, ‘കൊറോണ വൈറസ് അന്താരാഷ്ട്ര ഗൂഢാലോചന’; ആരോപണം ഉന്നയിച്ച പാക് പൗരന് രണ്ട് ലക്ഷം രൂപ പിഴ

“Manju”

ഇസ്ലാമാബാദ്‌: കൊറോണ വൈറസ് വ്യാജമാണെന്നും അന്താരാഷ്ട്ര ഗൂഢാലോചനയാണെന്നും വാദിച്ചയാൾക്ക് പിഴ ഈടാക്കി പാകിസ്ഥാൻ കോടതി. മഹാമാരി നിലനിൽക്കുന്നില്ലെന്നും അതിനാൽ തന്നെ സർക്കാർ വാക്സിൻ വാങ്ങരുതെന്നും കാണിച്ച് കോടതിയെ സമീപിച്ചയാൾക്കാണ് പിഴ വിധിച്ചിരിക്കുന്നത്.
ലാഹോർ സ്വദേശി അസ്ഹർ അബ്ബാസ് എന്നയാളാണ് കോവിഡ് 19 ഇല്ലെന്നും അന്താരാഷ്ട്ര ഗൂഢാലോചനയാണെന്നും വാദിച്ച് ഹൈക്കോടതിയെ സമീപിച്ചത്. അസ്ഹറിന്റെ വാദം തള്ളിയ കോടതി രണ്ട് ലക്ഷം രൂപ പിഴ ചുമത്തുകയും ഭാവിയിൽ ഇത്തരം ബാലിശമായ ഹർജിയും കൊണ്ടു വരരുതെന്നും താക്കീത് ചെയ്തു.
ലാഹോറിൽ എയർ കണ്ടീഷൻ മെക്കാനിക് ആയി ജോലി ചെയ്യുന്നയാളാണ് അസ്ഹർ അബ്ബാസ്. കൊറോണ വൈറസ് അന്താരാഷ്ട്ര ഗൂഢാലോചനയാണെന്നും ഹസ്തദാനം ചെയ്യുന്നതിലൂടെ വൈറസ് ബാധയുണ്ടാകില്ലെന്നുമായിരുന്നു ഇയാളുടെ വാദം. കോവിഡിന്റെ ലക്ഷണങ്ങളായി പറയുന്ന അസുഖങ്ങൾ നൂറ്റാണ്ടുകളായി ഭൂമിയിൽ ഉണ്ടെന്നും അവ മാരകമല്ലെന്നും ഇയാൾ വാദിച്ചു.
എന്നാൽ ഊഹാപോഹങ്ങൾ വാദങ്ങളായി ഉന്നയിക്കരുതെന്നും ശാസ്ത്രീയ തെളിവുകളുണ്ടെങ്കിൽ ഹാജരാക്കണമെന്നും ലാഹോർ ഹൈക്കോടതി ഹർജിക്കാരനോട് ആവശ്യപ്പെട്ടു. സ്വന്തം വാദം തെളിയിക്കാൻ ശാസ്ത്രീയമായ തെളുവുകൾ ഹാജരാക്കാൻ ഹർജിക്കാരാന് സാധിച്ചില്ല.
കോവിഡ് മുസ്ലീം രാജ്യങ്ങളെ ലക്ഷ്യമിട്ടുള്ള അന്താരാഷ്ട്ര ഗൂഢാലോചനയാണെന്നായിരുന്നു ഇയാളുടെ പ്രധാന വാദം. കോവിഡ് വാക്സിൻ വാങ്ങുന്നതിൽ നിന്ന് സർക്കാറിനെ തടയണമെന്നും ഇയാൾ ആവശ്യപ്പെട്ടു.

Related Articles

Back to top button