IndiaLatest

ബംഗാളില്‍ കോണ്‍ഗ്രസ്- ഇടതുസഖ്യത്തിന് ഹൈക്കമാന്‍ഡ് അംഗീകാരം

“Manju”

ന്യൂഡല്‍ഹി: പശ്ചിമബംഗാളില്‍ കോണ്‍ഗ്രസ് – ഇടതു സഖ്യം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അംഗീകരിച്ചു. സിപിഎം പൊളിറ്റ് ബ്യൂറോ നേരത്തെ സഖ്യത്തിന് അംഗീകാരം നല്‍കിയിരുന്നു. ബംഗാള്‍ പിസിസി അധ്യക്ഷന്‍ അധിര്‍ രഞ്ജന്‍ ചൗധരിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം ഇടത് സഖ്യത്തില്‍ താത്പര്യം അറിയിച്ചിരുന്നു. പിന്നീട് സംസ്ഥാന ഘടകം രാഹുല്‍ഗാന്ധിയെ നിലപാട് അറിയിച്ചു. എന്നാല്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി തീരുമാനിക്കട്ടെയെന്ന് രാഹുല്‍ നിലപാട് എടുത്തു.
സംസ്ഥാനഘടകത്തിലെ ചില നേതാക്കള്‍ തൃണമൂലിലേക്ക് പോയാലുണ്ടാകാവുന്ന തിരിച്ചടിയും അധിര്‍ രഞ്ജന്‍ ചൗധരി രാഹുല്‍ഗാന്ധിയെ അറിയിച്ചിരുന്നു.

Related Articles

Back to top button