KeralaLatest

മു​ട്ട് മാ​റ്റി​വെ​ക്ക​ല്‍ ശ​സ്ത്ര​ക്രി​യ​യി​ല്‍ 100 തി​ക​ച്ച ഡോ​ക്​​ട​ര്‍​ക്ക്​ ആ​ദ​രം

“Manju”

മു ട്ട് മാ റ്റി വെ ക്ക ൽ ശ സ്ത്ര ക്രി യ യി ൽ 100 തി ക ച്ച ഡോ ക് ട ർ ക്ക് ആ ദ  രം | Knee replacement surgery Docter | Madhyamam
ഒ​റ്റ​പ്പാ​ലം: സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യു​ടെ പ​രി​മി​തി​ക​ള്‍​ക്കി​ട​യി​ലും ഒ​റ്റ​പ്പാ​ലം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ മു​ട്ട് മാ​റ്റി​വെ​ക്ക​ല്‍ ശ​സ്ത്ര​ക്രി​യ​ക​ളു​ടെ 100 പൂ​ര്‍​ത്തി​യാ​ക്കി​യ ഡോ. ​എം. രാ​ജേ​ഷി​ന് നാ​ടി​ന്റെ ആ​ദ​രം.
നൂ​റ്റാ​ണ്ട് പി​ന്നി​ട്ട കോ​റ​ണേ​ഷ​ന്‍ ക്ല​ബി​െന്‍റ നേ​തൃ​ത്വ​ത്തി​ല്‍ സി.​എ​സ്.​എ​ന്‍ ട്ര​സ്​​റ്റ്, ബാ​ര്‍ അ​സോ​സി​യേ​ഷ​ന്‍, ഐ.​എം.​എ വ​ള്ളു​വ​നാ​ട് ശാ​ഖ, ഷാ​ഡോ​സ് ക്ല​ബ്, ല​യ​ണ്‍​സ് ക്ല​ബ്, റോ​ട്ട​റി ക്ല​ബ്, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി യൂ​നി​റ്റ് എ​ന്നീ സം​ഘ​ട​ന​ക​ള്‍ ചേ​ര്‍​ന്നാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. ക​വി​യും അ​ഭി​ഭാ​ഷ​ക​നു​മാ​യ പി.​ടി. ന​രേ​ന്ദ്ര മേ​നോ​ന്‍ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. കോ​റ​ണേ​ഷ​ന്‍ ക്ല​ബ് സെ​ക്ര​ട്ട​റി അ​ഡ്വ. സി.​എ. ജ​യ​പ്ര​കാ​ശ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഇ.​പി. ചി​ത്രേ​ഷ് നാ​യ​ര്‍, അ​ഡ്വ. പി.​എ​ന്‍. ബാ​ല​ഗോ​പാ​ല്‍, ഡോ. ​ബി​നോ​യ് പി. ​ജോ​ണ്‍, കേ​ണ​ല്‍ ടി. ​രാം​കു​മാ​ര്‍, കെ. ​പ്ര​മോ​ദ്കു​മാ​ര്‍, വി​നോ​ദ് അ​മ്ബാ​ടി, ടി.​എ. മു​സ്ത​ഫ ഹാ​ജി, എ.​സി. ആ​ശാ​നാ​ഥ്, ഫി​റോ​സ് കെ. ​പ​ടി​ഞ്ഞാ​ര്‍​ക്ക​ര എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. 2016ല്‍ ​താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ജോ​ലി​യി​ല്‍ പ്ര​വേ​ശി​ച്ച​തു​മു​ത​ല്‍ നാ​ലു​വ​ര്‍​ഷം കൊ​ണ്ട് നേ​ടി​യെ​ടു​ത്ത​താ​ണ് ഈ ​നേ​ട്ടം. പ​ര​പ്പ​ന​ങ്ങാ​ടി സ്വ​ദേ​ശി​യാ​ണ് അ​സ്ഥി​രോ​ഗ വി​ദ​ഗ്​​ധ​നാ​യ ഡോ. ​രാ​ജേ​ഷ്.

Related Articles

Back to top button