IndiaInternationalLatestUncategorized

ബ്രിട്ടനും യൂറോപ്യന്‍ യൂണിയനും തമ്മില്‍ ബ്രെക്സിറ്റ് വ്യാപാരക്കരാറായി

“Manju”

ബ്രസല്‍സ്: ബ്രിട്ടനും യൂറോപ്യന്‍ യൂണിയനും തമ്മില്‍ ബ്രെക്സിറ്റ് വ്യാപാരക്കരാറായി ദീര്‍ഘാനാളായി നിന്ന ചര്‍ച്ചകള്‍ക്കും വാദപ്രതിവാദങ്ങള്‍ക്കുമൊടുവില്‍ ബ്രിട്ടനും യൂറോപ്യന്‍ യൂണിയനും തമ്മില്‍ ബ്രെക്സിറ്റ് വ്യാപാരക്കരാറായി. കഴിഞ്ഞ ജനുവരി അവസാനം ബ്രിട്ടന്‍ ഔദ്യോഗികമായി യൂറോപ്യന്‍ യൂണിയന്‍ വിട്ടതിനു ശേഷമുള്ള പരിവര്‍ത്തന കാലഘട്ടം അവസാനിക്കുന്നതിന് 7 ദിവസം ബാക്കി നില്‍ക്കെയാണ് ഇരു പക്ഷത്തിനും സ്വീകാര്യമായ കരാറിലെത്തിയത്.
ശ്രമകരവും ദുര്‍ഘടവുമായ വഴികള്‍ താണ്ടിയുള്ള ചര്‍ച്ചകള്‍ക്കു ശേഷം കരാറായതില്‍ ആശ്വാസവും സംതൃപ്തിയുമുണ്ടെന്നു ഇന്നലെ വൈകിട്ടു ബ്രസല്‍സില്‍ നടത്തിയ മാധ്യമസമ്മേളനത്തില്‍ യൂറോപ്യന്‍ കമ്മിഷന്‍ അധ്യക്ഷ ഉര്‍സുല വൊണ്‍ ദെര്‍ ലെയന്‍ പറഞ്ഞു.സാധ്യമായതില്‍ മികച്ച കരാറാണെന്ന് ലണ്ടനില്‍ ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ പ്രതികരിച്ചു. ബ്രിട്ടന്‍ ഇനി മുതല്‍ യൂറോപ്യന്‍ നീതിന്യായക്കോടതിയുടെ കീഴില്‍ വരില്ല. യുകെയില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് യൂറോപ്യന്‍ സര്‍വകലാശാലാപഠനത്തിനു പിന്തുണ നല്‍കിയിരുന്ന ഇറാസ്മസ് പദ്ധതി നിര്‍ത്തലാക്കി പുതിയ ആഗോള പദ്ധതി രൂപീകരിക്കും

Related Articles

Back to top button