KeralaLatestThiruvananthapuram

കോവിഡിനെ തോല്‍പ്പിച്ച റാന്നിയിലെ 93കാരന്‍ അന്തരിച്ചു

“Manju”

സിന്ധുമോൾ. ആർ

പത്തനംതിട്ട: കോവിഡിനെ തോല്‍പ്പിച്ച്‌ ജീവിതത്തേലക്ക് മടങ്ങിയെത്തിയ എബ്രഹാം തോമസ് (93) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് പത്തനംതിട്ട റാന്നി ഐത്തല പട്ടയില്‍ ഏബ്രഹാമിന്റെ മരണം. കേരളത്തില്‍ കോവിഡ് വ്യാപനത്തിന്റെ രണ്ടാംഘട്ടത്തില്‍ ആദ്യം രോഗം സ്ഥിരീകരിച്ചത് ഇദ്ദേഹത്തിന്റഎ കുടുംബത്തിനായിരുന്നു.

ഇറ്റലിയില്‍ നിന്നും നാട്ടിലേക്ക് മടങ്ങിയെത്തിയ കുടുംബാംഗങ്ങളില്‍ നിന്നായിരുന്നു തോമസിനും ഭാര്യ മറിയാമ്മയ്ക്കും രോഗം ബാധിച്ചത്. തുടര്‍ന്ന് ഇവരെ ആദ്യം പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. ചികിത്സയ്ക്കൊടുവില്‍ വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.

പലതവണ ആരോഗ്യസ്ഥിതി വഷളായെങ്കിലും എല്ലാം അതിജീവിച്ച്‌ നീണ്ട ഇരുപത്തിയേഴ് ദിവസത്തെ ആശുപത്രി വാസത്തിനൊടുവില്‍ അദ്ദേഹം ജീവിതത്തിലേക്ക് മടങ്ങിയെത്തി. ആ സമയത്ത് രാജ്യത്ത് കോവിഡ് മുക്തി നേടുന്ന ഏറ്റവും പ്രായം കൂടിയ രോഗികളിലൊരാള്‍ കൂടിയായിരുന്നു എബ്രഹാം. സംസ്ഥാനത്തിന്റെ കോവിഡ് പോരാട്ടത്തിന് കൂടുതല്‍ പ്രതീക്ഷ പകര്‍ന്നു കൊണ്ടായിരുന്നു എബ്രഹാം തോമസും ഭാര്യയും രോഗമുക്തി നേടി മടങ്ങി. രോഗമുക്തി നേടി മടങ്ങിയെത്തി ഒന്‍പത് മാസം പിന്നിടുമ്പോഴാണ് അദ്ദേഹത്തിന്‍റെ മരണം. സംസ്‌കാരം വെള്ളിയാഴ്ച 10-ന് ഐത്തല സെന്റ് കുറിയാക്കോസ് പള്ളി സെമിത്തേരിയില്‍.

Related Articles

Back to top button