IndiaLatest

കോവിഡിന്റെ വകഭേദം; ബ്രിട്ടണില്‍ നിന്നുള്ള വന്ദേഭാരത് വിമാനങ്ങള്‍ക്ക് താത്കാലിക വിലക്ക് ഏർപ്പെടുത്തി

“Manju”

സിന്ധുമോൾ. ആർ

ന്യൂഡല്‍ഹി: കോവിഡ് വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തില്‍ ബ്രിട്ടണില്‍ നിന്നുള്ള വന്ദേ ഭാരത് വിമാനങ്ങള്‍ക്ക് താത്കാലിക വിലക്ക് ഏര്‍പ്പെടുത്തി ഇന്ത്യ. കഴിഞ്ഞ ദിവസം സൗദി അറേബ്യ, ഒമാന്‍, കുവൈത്ത് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള വന്ദേ ഭാരത് വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിദേശ രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരെ രാജ്യത്ത് എത്തിക്കുന്നതിനായാണ് കേന്ദ്രസര്‍ക്കാര്‍ വന്ദേഭാരത് മിഷന് തുടക്കമിട്ടത്. ഡിസംബര്‍ ഒന്നു മുതല്‍ ആരംഭിച്ച വന്ദേഭാരത് മിഷന്റെ എട്ടാം ഘട്ടത്തില്‍ 1005 വിമാനങ്ങളാണ് സര്‍വ്വീസ് നടത്തിയത്.

Related Articles

Back to top button