InternationalLatest

ഓസ്‌ട്രേലിയ- ഇന്ത്യ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിന് നാളെ തുടക്കം

“Manju”

ഓസ്‌ട്രേലിയ- ഇന്ത്യ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിന് നാളെ തുടക്കം

ശ്രീജ.എസ്

മെല്‍ബണ്‍: ഓസ്‌ട്രേലിയ- ഇന്ത്യ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിന് നാളെ തുടക്കം. മെല്‍ബണിലാണ് ബോക്‌സിംഗ് ഡേ ടെസ്റ്റ്. ഇന്ത്യ-ഓസ്ട്രേലിയ രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് ശനിയാഴ്ച മെല്‍ബണില്‍ തുടങ്ങുമ്പോള്‍ രണ്ടു ടീമുകളും രണ്ടു മാനസികാവസ്ഥയിലാണ്. ‘ബോക്‌സിങ് ഡേ’ ടെസ്റ്റ് മത്സരം ശനിയാഴ്ച ഇന്ത്യന്‍ സമയം രാവിലെ അഞ്ചുമുതല്‍ മെല്‍ബണില്‍. സ്റ്റേഡിയത്തില്‍ 30,000 പേര്‍ക്ക് പ്രവേശനമുണ്ട്.

ഒന്നാം ടെസ്റ്റിലെ രണ്ടാം ഇന്നിങ്സില്‍, ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ടോട്ടലുമായി (36 റണ്‍സ്) ഓള്‍ഔട്ടായ ഇന്ത്യയ്ക്ക് തലയുയര്‍ത്തണമെങ്കില്‍ ആധികാരിക ജയം തന്നെ വേണം. അതിനിടെ ക്യാപ്റ്റന്‍ കോലി, പ്രധാന ബൗളര്‍ മുഹമ്മദ് ഷമി എന്നിവരെ നഷ്ടപ്പെടുകയും ചെയ്തു. ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ട് കോലി ഇന്ത്യയിലേക്ക് മടങ്ങിയപ്പോള്‍ ഷമി പരിക്കില്‍പ്പെട്ടു. കോലിക്ക് പകരം അജിങ്ക്യ രഹാനെ ഇന്ത്യയെ നയിക്കും.

Related Articles

Back to top button