IndiaLatest

കമല്‍ ഹാസന്റെ മക്കള്‍ നീതി മയ്യം ജനറല്‍ സെക്രട്ടറി ബി.ജെ.പിയില്‍

“Manju”

 

കമല്‍ ഹാസന്റെ 'മക്കള്‍ നീതി മയ്യം' ആദ്യ സ്ഥാനാര്‍ഥി പട്ടിക ഡിസംബറില്‍;  പ്രത്യാശയോടെ താരം – East Coast Movies & Entertainments News

ശ്രീജ.എസ്

ചെന്നൈ : കമല ഹാസന് വന്‍ തിരിച്ചടി. മക്കള്‍ നീതി മയ്യം (എംഎന്‍എം) ജനറല്‍ സെക്രട്ടറി ബിജെപിയില്‍ ചേര്‍ന്നു. മക്കള്‍ നീതി മയ്യത്തിലെ മുതിര്‍ന്ന നേതാവും പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുമായിരുന്ന എ അരുണാചലമാണ് ബിജെപിയില്‍ അംഗത്വം സ്വീകരിച്ചത്.

കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ പ്രകാശ്​ ജാവ്​ദേക്കറിന്റെ സാന്നിധ്യത്തിലായിരുന്നു അരുണാചലത്തിന്റെ ബി.ജെ.പി പ്രവേശനം അടുത്തവര്‍ഷം ഏപ്രില്‍ -മേയ്​ മാസങ്ങളിലാണ്​ തമിഴ്​നാട്​ തെരഞ്ഞെടുപ്പ്​. ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ കരുത്തുതെളിയിച്ച അസദുദ്ദീന്‍ ഉവൈസിയുടെ എ.​ഐ.എം.ഐ.എം പാര്‍ട്ടിയുമായി സംഖ്യമുണ്ടാക്കി മക്കള്‍ നീതി മയ്യം തെരഞ്ഞെടുപ്പിനിറങ്ങുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നതിന് പിന്നാലെ നേതാവ് പാര്‍ട്ടിമാറിയത് കമല്‍ ഹാസന്റെ പാര്‍ട്ടിയില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്നാണ് വിലയിരുത്തുന്നത്.

Related Articles

Back to top button