IndiaLatest

ആഭ്യന്തര സെക്രട്ടറി ചമഞ്ഞ് ഐ.പി.എസ്. വനിതാ ഓഫീസര്‍

“Manju”

ആഭ്യന്തര സെക്രട്ടറി ചമഞ്ഞ് ഐ.പി.എസ്. വനിതാ ഓഫീസർ; അന്വേഷണത്തിന് ഉത്തരവിട്ട്  കർണ്ണാടക പോലീസ്

ശ്രീജ.എസ്

ബംഗളൂരു: കര്‍ണ്ണാടകയുടെ ആഭ്യന്തര സെക്രട്ടറി എന്ന പേരില്‍ രഹസ്യവിവരം ചോര്‍ത്താന്‍ വനിത ഐ.പി.എസ് ഉദ്യോഗസ്ഥ ശ്രമിച്ചെന്ന് പരാതി. ടെണ്ടര്‍ നടപടികളുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങള്‍ ഫോണിലൂടെ ചോര്‍ത്താന്‍ ശ്രമിച്ചെന്നാണ് സംശയം.
കര്‍ണ്ണാടക പോലീസ് മേധാവി പരാതി അന്വേഷിക്കാന്‍ ഉത്തരവിട്ടു. ബംഗളൂരു സേഫ് സിറ്റി പദ്ധതിയുടെ വിവരങ്ങളാണ് ചോര്‍ത്താന്‍ ശ്രമം നടന്നത്. ചീഫ് സെക്രട്ടറി ടി.എം. വിജയ് ഭാസ്‌ക്കറിനും പോലീസ് വകുപ്പ് പരാതി നല്‍കിയിട്ടുണ്ട്.
പരാതി ഉന്നയിക്കപ്പെട്ട പോലീസ് ഉദ്യോഗസ്ഥ പ്രൊജക്ടില്‍ ഇടപെടുന്നതില്‍ ബംഗളൂരു പോലീസ് മുന്നേ എതിര്‍പ്പ് അറിയിച്ചിരുന്നതാണ്. പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട കമ്പനികളെ തെരഞ്ഞെടുക്കുന്ന കാര്യത്തിലാണ് തര്‍ക്കമുണ്ടായിരുന്നത്.

കേന്ദ്ര സര്‍ക്കാറിന്റെ നിര്‍ഭയ ഫണ്ടിന്റെ ഭാഗമായിട്ടാണ് സുരക്ഷാ പദ്ധതി തീരുമാനിക്കപ്പെട്ടത്. ഇതിന്റെ ഭാഗമായി നഗരത്തില്‍ മാത്രം 7500 നിരീക്ഷണ ക്യാമറകളാണ് സ്ഥാപിക്കാന്‍ തീരുമാനിച്ചത്.
പോലീസ് കരാറിലേര്‍പ്പെട്ടത് ഒരു സ്വകാര്യ കമ്പനിയുമൊത്തായിരുന്നു. തുടര്‍ന്നാണ് ഒരു പോലീസുദ്യോഗസ്ഥ പദ്ധതിയുടെ വിവരങ്ങള്‍ കൈക്കലാക്കാന്‍ ശ്രമം നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടതെന്ന് ബംഗളൂരു സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു.

Related Articles

Back to top button