IndiaLatest

ധാരാവിയില്‍ ഇന്ന് ഒരു കോ​വി​ഡ് കേസ് പോലും റി​പ്പോ​ര്‍​ട്ട് ചെയ്തില്ല

“Manju”

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ ധാ​രാ​വി​യി​ല്‍ ഇന്ന് ഒ​രു കോ​വി​ഡ് കേ​സു​പോ​ലും റി​പ്പോ​ര്‍​ട്ട് ചെയ്തിട്ടില്ല. കോ​വി​ഡ് വ്യാ​പ​നത്തിനു ശേ​ഷം ഇ​താ​ദ്യ​മാ​യാ​ണ് ധാ​രാ​വി​യി​ല്‍ കേ​സു​ക​ളൊ​ന്നും റി​പ്പോ​ര്‍​ട്ട് ചെ​യ്യാ​തെ ഒ​രു ദി​വ​സം ക​ട​ന്നു​ പോ​കു​ന്ന​ത്.
ഏ​ഷ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ ചേ​രി​യാ​ണ് ധാ​രാ​വി. ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രും വി​ദ​ഗ്ദ്ധരും നി​ര​ന്ത​ര​മാ​യി ന​ട​ത്തി​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഫലമാ​യാ​ണ് ധാ​രാ​വി​യി​ല്‍ കോ​വി​ഡ് വ്യാ​പ​നം ത​ട​യാ​നാ​യതെന്ന് ആ​രോ​ഗ്യവ​കു​പ്പ് അ​റി​യി​ച്ചു.
ജൂ​ലൈ 26ന് ധാരാവിയില്‍ ര​ണ്ട് കോ​വി​ഡ് കേ​സു​ക​ളാണ് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. പി​ന്നീ​ട് വൈ​റ​സ് വ്യാപനം കൂടിവന്നു. അ​തി​നുശേ​ഷം ഇ​താ​ദ്യ​മാ​യാ​ണ് കോ​വി​ഡ് കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെയ്യാതെ ഒരു ദിവസം കടന്നുപോകുന്നത്.

Related Articles

Back to top button