KeralaLatest

‘നഷ്ടം പൂര്‍ണമായും എന്റേത് മാത്രം’: സുരേഷ് ഗോപി

“Manju”

ഇതെന്റെ മാത്രം നഷ്ടം: അനിലിനെ ഓർത്ത് സുരേഷ് ഗോപി | Suresh Gopi Anil  Nedumangadu

ശ്രീജ.എസ്

തിരുവനന്തപുരം: നടന്‍ അനില്‍ നെടുമങ്ങാടിന്റെ ആകസ്മികമായ വേര്‍പാടില്‍ ഞെട്ടിത്തരിച്ച്‌ മലയാള സിനിമ ലോകം. അനില്‍ നെടുമങ്ങാടിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച്‌ സുരേഷ് ഗോപി. നഷ്ടപ്പെട്ടത് അതുല്യനായ കലാകാരനെയാണെന്ന് സുരേഷ് ഗോപി . വ്യക്തിപരമായി അദ്ദേഹത്തെ നേരിട്ട് അറിയില്ല, ഇതുവരെ നേരിട്ട് കാണാനും സാധിച്ചിട്ടില്ല, പക്ഷേ അദ്ദേഹത്തിന്റെ കഴിവിനെ വളരെയധികം അംഗീകരിക്കുന്നുവെന്ന് സുരേഷ് ഗോപി പറയുന്നു.

‘മറ്റൊരു മികച്ച കലാകാരനെ കൂടി ഞങ്ങള്‍ക്ക് നഷ്ടപ്പെട്ടു. അദ്ദേഹത്തെ നേരില്‍ കാണാനുള്ള അവസരം ലഭിച്ചിട്ടില്ലെങ്കിലും കഴിവിനെ വളരെയധികം ബഹുമാനിച്ചിരുന്നു. അനിലുമായി ഒരുമിച്ച്‌ അഭിനയിക്കണമെന്നത് വലിയ ആഗ്രഹമായിരുന്നു. എന്റെ നിര്‍മാതാക്കളോട് ഇതിനെക്കുറിച്ച്‌ പരാമര്‍ശിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ നഷ്ടം പൂര്‍ണമായും എന്റേതാണ്. വിട അനില്‍ നെടുമങ്ങാട്.’-സുരേഷ് ഗോപി കുറിച്ചു.

Related Articles

Back to top button