IndiaLatest

ജിയോ ടവറുകളിലേക്കുള്ള വൈദ്യുതി വിതരണം വിച്ഛേദിച്ച്‌ കര്‍ഷകര്‍

“Manju”

പഞ്ചാബിൽ ജിയോ ടവറുകളിലേക്കുള്ള വൈദ്യുതി വിച്ഛേദിച്ചു; കാർഷിക നിയമങ്ങൾ  പിൻവലിക്കാതെ വൈദ്യുതി പുനസ്ഥാപിക്കില്ലെന്ന് കർഷകർ - Southlive Malayalam ...

ശ്രീജ.എസ്

പഞ്ചാബ് ;കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കാര്‍ഷിക ഭേദഗതിയില്‍ പ്രതിഷേധിച്ച്‌ രാജ്യത്തെ ടെലികോം സേവന ദാതാക്കളായ റിലയന്‍സ് ജിയോയെ കടന്നാക്രമിച്ച്‌ കര്‍ഷകര്‍. നിരവധി സ്ഥലങ്ങളിലെ പഞ്ചാബിലെ കര്‍ഷകരാണ് ഇത്തരത്തിലൊരു നടപടിയിലേക്ക് നീങ്ങിയിരിക്കുന്നത്.
ഇതോടെ, പ്രക്ഷോഭം മറ്റൊരു തലത്തിലേക്ക് കടക്കുന്നതിന്റെ സൂചനയാണിതെന്ന് വ്യക്തം. സര്‍ക്കാര്‍ നടപ്പിലാക്കിയ കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കുന്നതുവരെ ടവറുകളിലേക്കുള്ള വൈദ്യുതി പുനഃസ്ഥാപിക്കില്ലെന്ന് പ്രതിഷേധക്കാരിലൊരാളായ അവതാര്‍ സിങ് ദേശീയ മാധ്യമങ്ങളോട് പറഞ്ഞു. മോദി സര്‍ക്കാര്‍ കോര്‍പറേറ്റുകള്‍ക്ക് വേണ്ടിയാണ് ഈ നിയമങ്ങള്‍ കൊണ്ടുവന്നതെന്നും സിങ് പറഞ്ഞു.

Related Articles

Back to top button