Uncategorized

വര്‍ഷാവസാന വില്‍പനയില്‍ ഐഫോണുകള്‍ക്ക് വന്‍ വിലക്കുറവ്!

“Manju”

ഡല്‍ഹി : ഇന്ത്യയിലെ പ്രധാന ഇകൊമേഴസ് സ്ഥാപനങ്ങളിലൊന്നായ ഫ്‌ളിപ്കാര്‍ട്ടിന്റെ ഇലക്ട്രോണിക്‌സ് 2020 ആദായ വില്‍പന ആരംഭിച്ചു. ഐഫോണുകള്‍ മുതല്‍ സ്മാര്‍ട് ടിവികള്‍ വരെ പല ഉപകരണങ്ങള്‍ക്കും വിലക്കുറവ് നല്‍കുന്നു. ഡിസ്കൗണ്ടുകള്‍ക്കു പുറമെ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് 10 ശതമാനം കിഴിവും എക്‌സ്‌ചേഞ്ച് ഓഫറുകളും ഉണ്ട്. ഇതാ ചില ഓഫറുകള്‍:

ഐഫോണ്‍ എസ്ഇ (2020) – 32,999 രൂപ

ഐഫോണ്‍ XR – 38,999 രൂപ

പോകോ എക്‌സ്3 – 15,999 രൂപ

പോകോ സി3 – 9,999 രൂപ

പോകോ എക്‌സ്2 – 14,999 രൂപ

റെഡ്മി 9ഐ – 8,299 രൂപ

നിങ്ങളുടെ പഴയ ടിവി എക്‌സ്‌ചേഞ്ചായി നല്‍കിയാല്‍ 11,000 രൂപ വരെ കിഴിവു നല്‍കാമെന്ന് ഫ്‌ളിപ്കാര്‍ട്ട് പറയുന്നു. 55-ഇഞ്ച് കൊഡാക് 4കെ സ്മാര്‍ട് ടിവിക്ക് 35,499 രൂപയ്ക്കായിരിക്കും വില്‍ക്കുക. ഡോള്‍ബി വിഷന്‍, 30w ശബ്ദം, 60ഹെഡ്‌സ് ഡിസ്‌പ്ലെ, എചിഡിആര്‍ 10 സപ്പോര്‍ട്ട് തുടങ്ങിയവയും ഉണ്ട്. സാംസങ്ങിന്റെ ദി ഫ്രെയിം ടിവി സെയിലില്‍ 78,999 രൂപയ്ക്കു വില്‍ക്കുന്നു.

Related Articles

Back to top button