KeralaLatestThiruvananthapuram

പ്രാണന്റെ ചൂട് ചോർന്നു പോയ യാത്ര:ഓർമകളിൽ അനിൽ നെടുമങ്ങാട്

“Manju”

നാളെ ക്രിസ്മസ് അല്ലേടാ, ഷൂട്ട് ഒഴിവാണ്, നമുക്ക് എവിടേക്കെങ്കിലും പോകാം, രാവിലെ ഇങ്ങു വന്നേക്കണം– തൊടുപുഴയിലെ ഹോട്ടൽ റൂമിൽ കാണുമ്പോൾ 24നു രാത്രി അനിലേട്ടൻ എന്നോടും വിനോദിനോടും ഇങ്ങനെയാണു പറഞ്ഞത്. രാത്രി വൈകി പാലായിലേക്കു മടങ്ങിയ ഞങ്ങൾ പിറ്റേന്ന് ഉച്ചയോടെ വീണ്ടും തൊടുപുഴയിലെത്തി. ഞങ്ങളൊന്നിച്ചു ക്രിസ്മസ് കേക്ക് മുറിച്ചു.

2018 ൽ പുറത്തിറങ്ങിയ മമ്മൂട്ടിയുടെ ‘പരോൾ’ ഷൂട്ട് ചെയ്തത് മലങ്കര ഡാമിന്റെ അരികിലാണ്. ലൊക്കേഷനിൽ ഞാൻ പോയിട്ടുണ്ടെന്നു പറഞ്ഞപ്പോൾ അനിലേട്ടൻ പറഞ്ഞു, അവിടേക്കു പോകാം. അനിലേട്ടന്റെ കാറിലാണു ഞങ്ങൾ പോയത്. ഡാമിന്റെ അരികിൽ ഇരുന്നു. കുറേ നേരം പാട്ടുകൾ പാടി.

ഇതിനിടെ പലവട്ടം ഡാമിൽ ഇറങ്ങി മുങ്ങിക്കയറി. ഞാനും വിനോദും കരയ്ക്കു കയറി തല തോർത്തിയതിനു ശേഷം തോർത്ത് അനിലേട്ടനു നൽകി. ഡാമിലെ ആഴം കുറഞ്ഞ ഭാഗത്തു നിന്നിരുന്ന അനിലേട്ടൻ 2 തവണ മുങ്ങിപ്പൊങ്ങി. നീന്തുകയാണെന്നാണു കരുതിയത്. പക്ഷേ, മൂന്നാമത്തെ തവണ മുങ്ങിയ അനിലേട്ടൻ പിന്നീടു പൊങ്ങിവന്നില്ല.

ഞങ്ങൾ അലറിവിളിച്ചതോടെ ആളുകൾ കൂടി. ഡ്യൂട്ടിയിലുണ്ടായിരുന്നു ഒരു പൊലീസുകാരൻ ഡാമിൽ ചാടി തിരഞ്ഞെങ്കിലും കിട്ടിയില്ല. പിന്നീട് ഫയർഫോഴ്സിനെ സഹായിക്കുന്ന യുവാവെത്തി 6 മിനിറ്റിനകം അനിലേട്ടനെ പുറത്തെടുത്തു. അടുത്ത 4 മിനിറ്റിനുള്ളിൽ തൊട്ടടുത്ത ആശുപത്രിയിൽ എത്തിച്ചു. ജീവനുണ്ട്, രക്ഷപ്പെടുമെന്ന് കൂടെയുള്ള പൊലീസുകാരൻ അപ്പോഴും പറയുന്നുണ്ടായിരന്നു. അനിലേട്ടന്റെ ദേഹത്ത് അപ്പോഴും ചൂടുണ്ടായിരുന്നു. ആശുപത്രിയിൽ പ്രഥമശുശ്രൂഷ നൽകിയപ്പോഴും ഞങ്ങൾ പ്രതീക്ഷയിലായിരുന്നു. പക്ഷേ….

Related Articles

Back to top button