KeralaLatest

മലയാളി യുവാവ് അജ്മാനിൽ മരിച്ചു

“Manju”

കാഞ്ഞങ്ങാട് : രാവണീശ്വരം വാണിയംപാറ സ്വദേശിയായ യുവാവ് അജ്മാനിൽ മരിച്ചു. താമസ സ്ഥലത്ത് മരിച്ചതായാണ് ബന്ധുക്കൾക്ക് വിവരം ലഭിച്ചത്.

വാണിയംപാറയിലെ പരദേശി – സുശീല ദമ്പതികളുടെ മകൻ രതീഷ് (35) ആണ് മരിച്ചത്. അജ്മാനിൽ റസ്റ്ററന്റിലെ ജീവനക്കാരനാണ്. കഴിഞ്ഞ ദിവസം രാത്രി ഭക്ഷണം കഴിച്ചു കിടന്നുറങ്ങിയ രതീഷ് ജോലിക്ക് പോകാൻ നേരമായിട്ടും എഴുന്നേൽക്കാതെ വന്നപ്പോൾ കൂടെ താമസിക്കുന്നവർ വിളിച്ചുണർത്താൻ നോക്കി.

മറുപടി ഇല്ലാതെ വന്നതോടെ ഇവർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. രതീഷിന്റെ സഹോദരൻ രവിയ്ക്കും അജ്മാനിൽ തന്നെയാണ് ജോലി. സഹോദരി: പ്രിയ. മൃതദേഹം നാട്ടിലേക്ക് കൊണ്ട് വരാനുള്ള നടപടികൾ ആരംഭിച്ചു.

Related Articles

Back to top button