InternationalLatest

ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇ​ന്ത്യ​ക്ക് 131 റ​ണ്‍​സ് ലീ​ഡ്

“Manju”

ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇ ന്ത്യ ക്ക് 131 റ ൺ സ്  ലീ ഡ്

ശ്രീജ.എസ്

മെ​ല്‍​ബ​ണ്‍‌: ഇ​ന്ത്യ​ക്ക് ഒ​ന്നാം ഇ​ന്നിം​ഗ്സി​ല്‍ 131 റ​ണ്‍​സ് ലീ​ഡ്. ര​ണ്ടാം ദി​നം 277/5 എ​ന്ന നി​ല​യി​ല്‍ ക​ളി പു​ന​രാ​രം​ഭി​ച്ച ഇ​ന്ത്യ, 49 റ​ണ്‍​സ് കൂ​ട്ടി​ച്ചേ​ര്‍​ക്കു​ന്ന​തി​നി​ടെ ഓ​ള്‍​ഔ​ട്ടാ​യി. ഓസീസിന്റെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 195 റണ്‍സിനു ശേഷം മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ മൂന്നാം ദിനം 326 റണ്‍സെടുത്തു പുറത്തായി. 49 റണ്‍സ് എടുക്കുന്നതിനിടെയാണ് ഇന്ത്യക്ക് അവസാന അഞ്ച് വിക്കറ്റുകള്‍ നഷ്ടമായത്.

ര​ഹാ​നെ​യാ​ണ് (112) മൂ​ന്നാം ദി​നം ആ​ദ്യം വീ​ണ​ത്. റൗ​ണ്‍ ഔ​ട്ട് ആ​കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് അ​ര്‍​ധ സെ​ഞ്ചു​റി പൂ​ര്‍​ത്തി​യാ​ക്കി​യ ര​വീ​ന്ദ്ര ജ​ഡേ​ജ (57) പു​റ​ത്താ​യി. പി​ന്നാ​ലെ എ​ത്തി​യ അ​ശ്വി​നും (14) ഉ​മേ​ഷ് യാ​ദ​വും (9) അ​ല്‍​പ​നേ​രം ക്രീ​സ​ല്‍ നി​ന്നെ​ങ്കി​ലും ബും​മ്ര (0) വ​ന്ന​തു​പോ​ലെ മ​ട​ങ്ങി. മു​ഹ​മ്മ​ദ് സി​റാ​ജ് (0) പു​റ​ത്താ​കാ​തെ നി​ന്നു. മൂന്നു വിക്കറ്റ് വീതമെടുത്ത മിച്ചെല്‍ സ്റ്റാര്‍ക്കും നതാന്‍ ലിയോണുമാണ് ഓസീസ് ബൗളര്‍മാരില്‍ മികച്ചു നിന്നത്. പാറ്റ് കമ്മിന്‍സിനു രണ്ടു വിക്കറ്റ് ലഭിച്ചു.

Related Articles

Back to top button