IndiaLatest

‘നോ കൊറോണ, കൊറോണ നോ” -കേന്ദ്രമന്ത്രി രാംദാസ് അത്വാല

“Manju”

Driver posted at Ramdas Athawale's residence tests positive for coronavirus

ശ്രീജ.എസ്

മുംബൈ ;കൊറോണ ​വൈറസിനെ തുരത്താന്‍ ഇന്ത്യക്കാര്‍ക്കായി ‘ഗോ കൊറോണ ഗോ’ എന്ന മുദ്രാവാക്യം അവതരിപ്പിച്ച കേന്ദ്ര മന്ത്രി രാംദാസ്​ അതാവലെ, കോവിഡിന്റെ ജനിതക മാറ്റം സംഭവിച്ച പുതിയ വകഭേദത്തെ തുരത്താനായി മറ്റൊരു മന്ത്രം കൂടി സംഭാവന ചെയ്​തിരിക്കുകയാണ്​. ‘നോ കൊറോണ നോ’ എന്ന​ പുതിയ മുദ്രാവാക്യം യു.കെയിലും ദക്ഷിണാഫ്രിക്കയിലും കാണപ്പെട്ട പുതിയ വൈറസിനുള്ളതാണെന്ന്​ മന്ത്രി വ്യക്​തമാക്കി.

“മുന്‍പ് ഞാന്‍ ‘ഗോ കൊറോണ, കൊറോണ ഗോ’ എന്ന മുദ്രവാക്യം നല്‍കി, ഇപ്പോള്‍ കൊറോണ പോവുകയാണ്. ഇപ്പോള്‍ പുതിയ കൊറോണ വൈറസ് പടരുന്നുണ്ട് എന്നാണ് അറിയുന്നത്, ഞാന്‍ ഒരു മുദ്രവാക്യം കൂടി നല്‍കുന്നു ‘നോ കൊറോണ, കൊറോണ നോ” -കേന്ദ്രമന്ത്രി രാംദാസ് അത്വാല പ്രതികരിച്ചു.

Related Articles

Back to top button