IndiaLatest

ഓക്സ്ഫഡ് വാക്സിന്‍, അനുമതി ഈ ആഴ്ച

“Manju”

ഓക്‌സ്ഫഡ് വാക്‌സിന്‍ രാജ്യത്ത് ഉപയോഗിക്കാന്‍ സെറം അനുമതി തേടി - Serum  Institute seeks emergency use approval from DGCI for Oxford Covid 19 vaccine  in India - AajTak

ശ്രീജ.എസ്

ഡല്‍ഹി: രാജ്യത്ത് കൊവിഡ് പ്രതിരോധ വാക്സിന് ഉടന്‍ അനുമതി നല്‍കിയേക്കും. ഓക്സ്ഫഡ് വാക്സിനാവും രാജ്യത്തേക്ക് ആദ്യം എത്തുക. ഈ ആഴ്ച തന്നെ വാക്സിന് അനുമതി നല്‍കാന്‍ സാധ്യതയുണ്ടെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

സിറം ഇന്‍സ്റ്റിറ്റ്യൂട്ടാണ് കൊവിഷീല്‍ഡ് വാക്സിന്‍ നിര്‍മിക്കുന്നത്. പുതുവര്‍ഷത്തിനു മുന്‍പുതന്നെ വാക്സിന്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സമര്‍പ്പിച്ച വിവരങ്ങള്‍ തൃപ്തികരം എന്നാണ് വിദ​ഗ്ധ സമിതിയുടെ വിലയിരുത്തല്‍.
അതേ സമയം രാജ്യത്ത് കൊവിഡ് വാക്സിന് അടിയന്തര അനുമതി നല്‍കാനിരിക്കെ നാല് സംസ്ഥാനങ്ങളില്‍ ഇന്ന് കൊവിഡ് കുത്തിവെപ്പിന്റെ ഡ്രൈ റണ്‍ നടത്തും. പഞ്ചാബ്, അസം, ഗുജറാത്ത്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് ഡ്രൈ റണ്‍ നടക്കുക.

Related Articles

Back to top button