KeralaLatest

കോവിഡ് ; ടെസ്റ്റ്‌ നിരക്ക് കുറച്ച്‌ കേരളം

“Manju”

സിന്ധുമോൾ. ആർ

തിരുവനന്തപുരം : കോവിഡ് പരിശോധനാനിരക്ക് കുറയ്ക്കുന്നു. പരിശോധനാകിറ്റുകളുടെയും പി.പി.ഇ. കിറ്റുകളുടെയും വില കുറഞ്ഞ പശ്ചാത്തലത്തിലാണിത്. സ്വകാര്യമേഖലയില്‍ കോവിഡ് പരിശോധനയ്ക്ക് അനുമതി കൊടുത്തശേഷം ഇത് രണ്ടാം തവണയാണ് നിരക്ക് കുറക്കുന്നത്. പുതിയ നിരക്കുകള്‍ നിലവില്‍വരും.

കോവിഡ് പരിശോധനാ ഉപാധികള്‍ ഉണ്ടാക്കുന്ന കമ്ബനികളുടെ എണ്ണം കൂടിയതാണ് വിലക്കുറവുണ്ടാക്കിയത്. നിലവില്‍ കേരളത്തില്‍ 49 ലാബുകള്‍ക്കാണ് പരിശോധന അനുമതിയുള്ളത്. നിരക്ക് കുറയ്ക്കുമ്പോള്‍ വിലകുറഞ്ഞ പരിശോധനാ ഉപാധികള്‍ ഉപയോഗിക്കരുതെന്ന് സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്‍കും.

Related Articles

Back to top button