IndiaLatest

കർഷക പ്രക്ഷോഭം: കർഷകർ 1500 ടവറുകൾ തകർത്തതായി റിപ്പോർട്ട്

“Manju”

കർഷക സമരം നീളുന്നു; ടെലികോം കമ്പനികൾക്ക് ആശങ്ക, 1500 ടവറുകൾ തകർത്തതായി  റിപ്പോർട്ട് | Farmers strike continues worries telecom companies 1500  towers were demolished
ദില്ലി: കർഷക പ്രക്ഷോഭം അനിശ്ചിതമായി നീളുന്നത് സർക്കാരുകൾക്ക് തലവേദനയാകുന്നു. പുതിയ നിയമം അംബാനിക്കും അദാനിക്കും വേണ്ടിയാണ് എന്ന വാദത്തെ പിൻപറ്റി അക്രമ സംഭവങ്ങളും നടക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
പഞ്ചാബിൽ 1500 ഓളം മൊബൈൽ ടവറുകൾ തകർത്തുവെന്ന് വിവിധ വൃത്തങ്ങളെ ഉദ്ധരിച്ച് ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്യുന്നു. ഇതേ തുടർന്ന് പലയിടത്തും സർവീസുകൾ തടസപ്പെട്ടു.
മുകേഷ് അംബാനിയുടെ ജിയോയും ഗൗതം അദാനിയുമാണ് നിയമത്തിന്റെ പ്രധാന ഗുണഭോക്താക്കൾ എന്ന ആരോപണങ്ങൾ ഉയരുന്നതാണ് കർഷകരുടെ പ്രകോപനമെന്നാണ് റിപ്പോർട്ട്. ടവറുകളിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചും പ്രതിഷേധം തുടരുകയാണ്. 1600 ടവറുകൾ തകർത്തെന്നാണ് ടവർ ഇൻഫ്രാസ്ട്രക്ചർ അസോസിയേഷൻ ആരോപിക്കുന്നത്.

Related Articles

Back to top button