IndiaLatest

കര്‍ണാടക നിയമസഭാ കൗണ്‍സില്‍ ഉപാധിയക്ഷന്റെ മൃതദേഹം റെയില്‍വേ ട്രാക്കില്‍

“Manju”

സിന്ധുമോൾ. ആർ

ചിക്കമംഗളൂരു: കര്‍ണാടക നിയമസഭ കൗണ്‍സില്‍ ഉപാധ്യക്ഷനും ജെ.ഡി.എസ് നേതാവുമായ എസ്. എല്‍ ധര്‍മഗൗഡ (64) യുടെ മൃതദേഹം റെയില്‍വേ പാളത്തില്‍ കണ്ടെത്തി. ചിക്കമംഗളൂരുവിലെ റെയില്‍വേ പാളത്തില്‍ അര്‍ധരാത്രിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ഗൗഡ ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം.

മൃതദേഹത്തിന് സമീപത്ത് നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞദിവസം രാത്രി ഇദ്ദേഹത്തെ വീട്ടില്‍ നിന്ന് കാണാതായിരുന്നു. അന്വേഷണത്തിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. ധര്‍മഗൗഡയുടെ അധ്യക്ഷസ്ഥാനത്തിനെതിരെ നിയമസഭാ സമ്മേളനത്തില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ പ്രതിഷേധമുയര്‍ത്തിയിരുന്നു.

Related Articles

Back to top button