IndiaLatest

പഠിക്കാത്തതിന് വീട്ടുകാര്‍ വഴക്കു പറഞ്ഞു : ഒന്നര ലക്ഷം രൂപയുമായി പത്താം ക്ലാസുകാരന്‍ ഗോവയിലേക്ക് ഒളിച്ചോടി

“Manju”

പഠിക്കാത്തതിന് വീട്ടുകാര്‍ വഴക്ക് പറഞ്ഞതിന് ഒന്നര ലക്ഷം രൂപയുമായി ഗോവയിലേക്ക് മുങ്ങി 14 കാരന്‍. ഗുജറാത്തിലെ വഡോദര സ്വദേശിയായ പത്താം ക്ലാസുകാരനാണ് വീടുവിട്ടു ഗോവയിലേക്ക് പോയത്. പണം ഉപയോഗിച്ച്‌ ഗോവയില്‍ ഉല്ലാസ ജീവിതം നയിച്ച കുട്ടിയെ പിന്നീട് പൊലീസ് കണ്ടെത്തി.
പഠനത്തില്‍ ഉഴപ്പുന്നതിന് മാതാപിതാക്കളും മുത്തച്ഛനും കുട്ടിയെ ശാസിച്ചിരുന്നു. തുടര്‍ന്ന് കുട്ടിയെ വീട്ടില്‍ നിന്ന് കാണാതായി. തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതിപ്പെട്ടു. വൈകാതെ വീട്ടിലിരുന്ന ഒന്നര ലക്ഷം രൂപയും കാണാനില്ലെന്ന് കണ്ടതോടെ നാടുവിട്ടതാവാം എന്ന് പൊലീസ് കണക്കുകൂട്ടി. തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ പിന്നീട് മാതാപിതാക്കള്‍ക്കൊപ്പം വിട്ടയച്ചു.

Related Articles

Back to top button