IndiaLatestUncategorized

രാജ്യത്ത്  ഡ്രൈവറില്ലാത്ത മെട്രോ അവതരിപ്പിച്ചു

“Manju”

ന്യൂഡൽഹി: രാജ്യത്ത് ആദ്യമായി ഡ്രൈവറില്ലാത്ത മെട്രോ അവതരിപ്പിച്ചു. ഡൽഹിയിൽ ആരംഭിച്ച സർവീസ് പ്രധാനമന്ത്രി നരേന്ദ്ര മോദി സർവീസ് ഉദ്ഘാടനം ചെയ്തു. വിഡിയോ കോൺഫറൻസിങ് വഴിയാണ് ഉദ്ഘാടനം നടന്നത്. ചടങ്ങിൽ നാഷനൽ കോമൺ മൊബിലിറ്റി കാർഡ് (എൻസിഎംസി) സംവിധാനത്തിന്റെ ഉദ്ഘാടനവും മോദി നിർവഹിച്ചു. രാജ്യത്ത് എവിടെ നിന്നുമുള്ള റുപേ- ഡെബിറ്റ് കാർഡുകൾ മെട്രോ യാത്രയ്ക്ക് ഉപയോഗിക്കാൻ കഴിയുന്ന സംവിധാനമാണിത്. ജനക്പുരി വെസ്റ്റ്- ബൊട്ടാണിക്കൽ ഗാർഡൻ മെജന്ത ലെയ്നിലാണ് ഡ്രൈവറില്ലാത്ത മെട്രോ ആദ്യമായി സർവീസ് നടത്തിയത്. ഡൽഹിയിലെ എയർപോർട്ട് എക്സ്പ്രസ് ലൈനിലാണ് എൻസിഎംസി സംവിധാനം തുടക്കത്തിൽ നടപ്പാക്കുന്നത്.

 

Related Articles

Back to top button