IndiaLatest

കോവിഡ് വകഭേദം തമിഴ്നാട്ടിലും

“Manju”

സിന്ധുമോൾ. ആർ

ചെന്നൈ: ജനിതക മാറ്റം വന്ന കൊറോണ വൈറസ് തമിഴ്നാട്ടിലും കണ്ടെത്തി. ബ്രിട്ടനില്‍ നിന്നും എത്തിയ ആള്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. രോഗിയെ ഐസൊലേഷനിലാക്കിയെന്നും വ്യക്തിയുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരെ നീരീക്ഷണത്തിലാക്കിയതായും തമിഴ്നാട് ആരോഗ്യ സെക്രട്ടറി ജെ രാധാകൃഷ്ണന്‍ അറിയിച്ചു.

തമിഴ്നാട്ടില്‍ 1005 പേര്‍ക്കാണ് പുതുതായി കോവിഡ് രോഗബാധ കണ്ടെത്തിയിട്ടുള്ളത്. ഇതില്‍ ബ്രിട്ടനില്‍ നിന്നെത്തിയ 13 പേരും ഉള്‍പ്പെടുന്നു. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ 15 പേര്‍ക്കും കോവിഡ് ബാധിച്ചതായി കണ്ടെത്തിയിട്ടുണ്ട്. തമിഴ്‌നാട്ടില്‍ ജനിതക മാറ്റം വന്ന കൊറോണ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ നിര്‍ബന്ധമായും പാലിക്കണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി പറഞ്ഞു

Related Articles

Back to top button