KeralaLatestThiruvananthapuram

കൗൺസിലർമാർക്ക് സ്വീകരണവും തിരിച്ചറിയൽ കാർഡ് വിതരണവും

“Manju”

തിരുവനന്തപുരം: സിറ്റി കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ വള്ളക്കടവ് പ്രദേശത്തെ വോട്ടർമാർ പങ്കാളിത്തം വഹിച്ച വള്ളക്കടവ്, വലിയതുറ,ശ്രീവരാഹം, പെരുന്താന്നി,ചാക്ക എന്നീ വാർഡുകളിൽ നിന്ന് വിജയിച്ച കൗൺസിലർമാർക്കു വള്ളക്കടവ് ഐക്യവേദി ഒരുക്കിയ സ്വീകരണ പരിപാടി മൈതാനത്ത് ഔലിയ സ്മാരക ഹാളിൽ മുതിർന്ന മാധ്യമ പ്രവർത്തകൻ ഏലിയാസ് ജോൺ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വയലിൽ നാസർ അധ്യക്ഷനായിരുന്നു. കൗൺസിലർമാരായ ഷാജിത നാസർ, ഐറിൻ ടീച്ചർ, പത്മകുമാർ, വിജയകുമാർ എന്നിവർ സ്വീകരണത്തിന് നന്ദി പറഞ്ഞു സംസാരിച്ചു. ഐക്യവേദി അംഗങ്ങൾക്കുള്ള ഐഡി കാർഡ് വിതരണം ചെയർമാൻ മുഹമ്മദ് കണ്ണ് ഹാജി നിർവഹിച്ചു. ജനറൽ സെക്രട്ടറി എൻ എം ലത്തീഫ്, ജനറൽ കൺവീനർ ഫിറോസ് ഖാൻ, ട്രഷറർ ഷംസുദ്ദീൻ എന്നിവർ പങ്കെടുത്തു. ബാദുഷ അബൂബക്കർ സ്വാഗതവും സുലൈമാൻ വള്ളക്കടവ് നന്ദിയും പറഞ്ഞു.

Related Articles

Back to top button