KannurKeralaLatest

കണ്ണൂര്‍ ജില്ലയില്‍ കോണ്‍ഗ്രസ്സും കേരള കോണ്‍ഗ്രസ്‌ ജോസഫ് വിഭാഗവും തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിച്ചു

“Manju”

കണ്ണൂര്‍ : കണ്ണൂര്‍ ജില്ലയില്‍ കേരള കോണ്‍ഗ്രസ്‌ ജോസഫ് വിഭാഗവും കോണ്‍ഗ്രസ്സും തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിച്ചു. അയ്യങ്കുന്ന് പഞ്ചായത്തില്‍ അവസാന രണ്ടര വര്‍ഷം വൈസ് പ്രസിഡന്റ്‌ സ്ഥാനം ജോസഫ് ഗ്രൂപ്പിന് നല്‍കാന്‍ തീരുമാനമായി. ഇരു മുന്നണികള്‍ക്കും തുല്യ സീറ്റ് ലഭിച്ച ഇരിക്കൂര്‍ ബ്ലോക്ക്‌ പഞ്ചായത്തില്‍ നറുക്കെടുപ്പില്‍ അധികാരം ലഭിച്ചാല്‍ വൈസ് പ്രസിഡന്റ്‌ സ്ഥാനം ജോസഫ് വിഭാഗത്തിനു നല്‍കും. ഇല്ലങ്കില്‍ ഇരിട്ടി ബ്ലോക്ക്‌ പഞ്ചായത്തില്‍ വൈസ് പ്രസിഡന്റ്‌ സ്ഥാനം നല്‍കാനും ധാരണ ആയിട്ടുണ്ട്.
ജില്ലാ പഞ്ചായത്തില്‍ ജോസഫ് വിഭാഗത്തിന് നല്‍കിയ തില്ലങ്കേരി ഡിവിഷനില്‍ കേരള കോണ്‍ഗ്രസ്‌ തന്നെ മത്സരിക്കും. കോണ്‍ഗ്രസുമായുള്ള പ്രശ്നങ്ങളെ തുടര്‍ന്ന് കണ്ണൂരില്‍ ജോസഫ് വിഭാഗം യുഡിഎഫ് വിടാനൊരുങ്ങിയിരുന്നു. സീറ്റ് വിഭജനത്തിലും വിജയിച്ച തദ്ദേശ സ്ഥാപനങ്ങളിലെ ഭരണ സമിതികളിലും അര്‍ഹമായ പരിഗണന ലഭിച്ചില്ലെന്ന് ആരോപിച്ചാണ് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം കണ്ണൂര്‍ ജില്ലയില്‍ യുഡിഎഫ് വിടാന്‍ ഒരുങ്ങുന്നത്. 16 സീറ്റുകളാണ് ജോസഫ് വിഭാഗത്തിന് ജില്ലയില്‍ യുഡിഎഫ് മത്സരിക്കാന്‍ നല്‍കിയത്. നാലിടത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ വിമതരായി മത്സരിക്കുകയും ചെയ്തു.

Related Articles

Back to top button