KeralaLatestThiruvananthapuram

വര്‍ക്കലയില്‍ അമ്മയെ മര്‍ദ്ദിച്ച മകന്‍ കസ്റ്റഡിയില്‍

“Manju”

സിന്ധുമോൾ. ആർ

വര്‍ക്കല: ഇടവയില്‍ അമ്മയെ മര്‍ദ്ദിച്ച മകന്‍ കസ്റ്റഡിയിലായി. മകന്‍ റസാഖിനെയാണ് അയിരൂര്‍ പൊലീസ് പിടികൂടിയത്. പാറപ്പുറം പ്രദേശത്തെ ഒരു വയലില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. വയലില്‍ ഇയാളുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി റസാഖിനെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. മൊഴി രേഖപ്പെടുത്തിയതിനു ശേഷമേ അറസ്റ്റ് നടത്തൂ.

എന്നാല്‍, മാതാവിന് ഇയാള്‍ക്കെതിരെ പരാതിയില്ല എന്നത് പൊലീസിനെ വിഷമിപ്പിക്കുന്നു. മകനെതിരെ മൊഴി നല്‍കാന്‍ മാതാവ് തയ്യാറാവുമോ എന്നതിനനുസരിച്ചേ കേസ് മുന്നോട്ടുപോകൂ. മാതാവ് മൊഴി നല്‍കിയില്ലെങ്കില്‍ പൊലീസ് സ്വമേഥയാ കേസെടുക്കും. ഒരാഴ്ച മുന്‍പ് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇന്നലെയാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിച്ചത്. അമ്മയെ മര്‍ദ്ദിക്കുന്ന മകന്‍ റസാക്കിന്റെ ചിത്രങ്ങള്‍ സഹോദരിയാണ് ക്യാമറയില്‍ പകര്‍ത്തിയത്. സംഭവത്തിന് ശേഷം റസാഖ് ഒളിവിലായിരുന്നു.

Related Articles

Back to top button