KeralaLatestThiruvananthapuram

88-ാമത് ശിവഗിരി തീര്‍ത്ഥാടനത്തിന് തുടക്കമായി… കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചായിരിക്കും ഇത്തവണത്തെ ശിവഗിരി തീര്‍ത്ഥാടനം

“Manju”

സിന്ധുമോൾ. ആർ

88-ാമത് ശിവഗിരി തീര്‍ത്ഥാടനത്തിന് തുടക്കമായി. രാവിലെ ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ ധര്‍മ്മപതാക ഉയര്‍ത്തി. കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരമാണ് ഇത്തവണത്തെ ശിവഗിരി തീര്‍ത്ഥാടനം. വെര്‍ച്യുല്‍ ബുക്കിംഗിലൂടെയാണ് ഇത്തവണത്തെ തീര്‍ത്ഥാടനത്തിന് ക്രമീകരണം ചെയ്തിരിക്കുന്നത്.

ഒരു ദിവസം ആയിരം പേരെയാണ് ശിവഗിരിയില്‍ പ്രവേശിപ്പിക്കുക. അന്നദാനവും താമസ സൗകര്യവും ഒഴിവാക്കിയിരിക്കുകയാണ്. ഓണ്‍ലൈന്‍ വഴിയാണ് ഇത്തവണ ശിവഗിരി തീര്‍ത്ഥാടനത്തിന്റെ ദൃശ്യങ്ങള്‍ കാണാന്‍ സാധിക്കുന്നത്. ശിവഗിരി ടിവി വഴി തീര്‍ത്ഥാടനത്തിന്റെയും പൂജകളുടെയും ദൃശ്യങ്ങള്‍ ഭക്തജനങ്ങള്‍ക്ക് ലഭ്യമാക്കിയിട്ടുണ്ട്.

Related Articles

Back to top button