InternationalLatest

ഇന്ത്യ-യുകെ വിമാന സര്‍വീസ് വിലക്ക്, ഒരാഴ്ച കൂടി നീട്ടി

“Manju”

സിന്ധുമോൾ. ആർ

ന്യൂഡല്‍ഹി: ജനിതക മാറ്റം സംഭവിച്ച കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നിന്ന് യുകെയിലേക്കും തിരിച്ചുമുള്ള വിമാനസര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് ഒരാഴ്ച കൂടി നീട്ടി. ജനുവരി ഏഴ് വരെയായിരിക്കും വിലക്ക് തുടരുകയെന്നും കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി അറിയിച്ചു.ഡിസംബര്‍ 22 മുതല്‍ ഡിസംബര്‍ 31 വരെയായിരുന്നു നേരത്തെ വിലക്കേര്‍പ്പെടുത്തിയിരുന്നത്.യുകെയില്‍ റിപ്പോര്‍ട്ട് ചെയ്ത ജനിതക മാറ്റം വന്ന കോവിഡ് ഇന്ത്യയില്‍ 20 പേര്‍ക്ക് സ്ഥിരീകരിച്ചിട്ടുണ്ട്.

ബ്രിട്ടനു പുറമേ ഇന്ത്യ, ഡെന്മാര്‍ക്ക്, നെതര്‍ലാന്‍ഡ്‌സ്, ഓസ്‌ട്രേലിയ, ഇറ്റലി, സ്വീഡന്‍, ഫ്രാന്‍സ്, സ്‌പെയിന്റ് സ്വിറ്റ്‌സര്‍ലന്‍ഡ്, ജര്‍മനി, കാനഡ, ജപ്പാന്‍, ലെബനന്‍്, സിംഗപ്പൂർ,യു.എ.ഇ എന്നീ രാജ്യങ്ങളിലാണ് പുതിയ വൈറസ് ഇതുവരെ കണ്ടെത്തിയത്.

Related Articles

Back to top button