KeralaLatest

എല്‍ഡിഎഫിന് ബിജെപി വോട്ട് ; പരിശോധിക്കുമെന്ന് കെ സുരേന്ദ്രന്‍

“Manju”

റാന്നി: ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ബിജെപി അംഗങ്ങള്‍ എല്‍ഡിഎഫിന് വോട്ട് ചെയ്ത സംഭവത്തില്‍ വിശദീകരണവുമായി കെ സുരേന്ദ്രന്‍. എല്‍ഡിഎഫുമായി റാന്നിയില്‍ ഒരു ധാരണയുമില്ലെന്നും സ്വതന്ത്രനാണ് വോട്ട് ചെയ്തതെന്നാണ് അറിയുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു. സംഭവം പരിശോധിയ്ക്കുമെന്നും സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.
പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശോഭ ചാര്‍ലിക്കാണ് ബിജെപി അംഗങ്ങള്‍ വോട്ട് ചെയ്തത്. ഇതോടെ റാന്നിയില്‍ എല്‍ഡിഎഫ് ഭരണം നേടുകയായിരുന്നു. പഞ്ചായത്തിലെ 13 സീറ്റുകളില്‍ 5 സീറ്റ് വീതം എല്‍ഡിഎഫും യുഡിഎഫും രണ്ട് സീറ്റ് ബിജെപിയും ഒരു സ്വതന്ത്രനുമാണ് നേടിയിരുന്നത്. രണ്ട് സീറ്റ് ബിജെപിയും ഒരു സ്വതന്ത്രന്റെയും പിന്തുണയോടെയാണ് എല്‍ഡിഎഫ് ഭരണം നേടിയിരിക്കുന്നത്.

Related Articles

Back to top button