KeralaLatest

ആറിടത്ത്​ ഭരണസമിതിക്കായി ഇനിയും​ കാത്തിരിപ്പ്

“Manju”

മലപ്പുറം: തദ്ദേശ സ്ഥാപനങ്ങളില്‍ ഭരണസമിതികള്‍ അധികാരത്തി​ല്‍ വന്നെങ്കിലും ഇനിയും കാത്തിരിക്കേണ്ട ചിലരുണ്ട്​ മലപ്പുറം ജില്ലയില്‍. തൃക്കലങ്ങോട്​, മക്കരപ്പറമ്ബ്​, തിരുനാവായ, മംഗലം, വെട്ടം ഗ്രാമ പഞ്ചായത്തുകളിലും തിരൂര്‍ ബ്ലോക്ക് പഞ്ചായത്തിലുമാണ്​ സാ​ങ്കേതിക കാരണങ്ങളാല്‍ പ്രസിഡന്‍റ്​,​ വൈസ്​ പ്രസിഡന്‍റ്​ തെരഞ്ഞെടുപ്പ്​ വൈകുന്നത്​. ഭരണസമിതി കാലാവധി തീരാത്തതാണ്​ പ്രശ്​നം.

തൃക്കലങ്ങോട്ട്​ ജനുവരി 16ന് അംഗങ്ങളുടെ​ സത്യപ്രതിജ്ഞയും ​22ന്​ തെരഞ്ഞെടുപ്പും നടക്കും.​ എല്‍.ഡി.എഫില്‍നിന്ന് യു.ഡി.എഫ്​​ പിടിച്ചെടുത്ത പഞ്ചായത്തില്‍ 15-8 ആണ്​ കക്ഷനില. ബാക്കി പഞ്ചായത്തുകളിലും തിരൂര്‍​ ബ്ലോക്കിലും ഫെബ്രുവരി ഒന്നിനാണ് പുതിയ ഭരണസമിതി നിലവില്‍വരിക.

മംഗലം യു.ഡി.എഫ് നിലനിര്‍ത്തിയപ്പോള്‍ ചരിത്രത്തിലാദ്യമായി വെട്ടത്ത് എല്‍.ഡി.എഫ് ഏറ്റവും വലിയ ഒറ്റകക്ഷിയായി. 20 സീറ്റില്‍ എല്‍.ഡി.എഫിന് 10, യു.ഡി.എഫ്​ ഏഴ്​, യു.ഡി.എഫ് റിബല്‍ രണ്ട്​, വെല്‍ഫെയര്‍ പാര്‍ട്ടി പിന്തുണയുള്ള സ്വതന്ത്ര ഒന്ന്​ എന്നിങ്ങനെയാണ്​ ജയിച്ചത്.

മക്കരപ്പറമ്ബില്‍ ആകെ 13 വാര്‍ഡുകളില്‍ 12ലും യു.ഡി.എഫ് വിജയിച്ചു. പതിനൊന്നാം വാര്‍ഡിലെ എ.പി. രാമദാസാണ് ഏക എല്‍.ഡി.എഫ് പ്രതിനിധി. കോണ്‍ഗ്രസ്​ സഹകരണമില്ലാതെയാണ് മുസ്​ലിം ലീഗ് സ്ഥാനാര്‍ഥികള്‍ മുന്നേറ്റം കുറിച്ചത്. തിരുനാവായയില്‍ യു.ഡി.എഫിന് 14ഉം എല്‍.ഡി.എഫിന് എട്ടും സീറ്റുണ്ട്​. ഒരു സ്വതന്ത്ര അംഗവുമുണ്ട്. തിരൂര്‍ ബ്ലോക്കില്‍ എല്‍.ഡി.എഫ്​ 10, യു.ഡി.എഫ്​ അഞ്ച്​ എന്നിങ്ങനെയാണ്​​ അംഗബലം.

Related Articles

Back to top button