Latest

ലോകമെമ്പാടുമുള്ള കേരളീയര്‍ക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പുതുവത്സരാശംസകള്‍ നേര്‍ന്നു

“Manju”

സിന്ധുമോൾ. ആർ

ലോകമെമ്പാടുമുള്ള കേരളീയര്‍ക്ക് സന്തോഷകരവും ഐശ്വര്യപൂര്‍ണവുമായ പുതുവര്‍ഷം ആശംസിക്കുന്നതായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അറിയിച്ചു. കൊവിഡ് മഹാവ്യാധി ഉയര്‍ത്തിയ വെല്ലുവിളികള്‍ നാം 2020 ല്‍ നേരിട്ടു. എന്നാല്‍, അത് സൃഷ്ടിച്ച പുതിയ ജീവിതക്രമത്തോട് സുചിന്തിതമായി പൊരുത്തപ്പെട്ടതിലൂടെ മാറുന്ന ലോകത്ത് മുന്നേറാനുള്ള ആത്മവിശ്വാസം നാം ആര്‍ജിച്ചു. ഈ പുതുവര്‍ഷം നമുക്ക് കൂടുതല്‍ പുരോഗതിയും മെച്ചപ്പെട്ട ആരോഗ്യവും ശക്തമായ ഐക്യബോധവും സ്വാശ്രയത്വവും പ്രദാനം ചെയ്യട്ടെയെന്ന് ഗവര്‍ണര്‍ സന്ദേശത്തില്‍ പറഞ്ഞു.

Related Articles

Back to top button