IndiaLatest

‘നല്ല ആരോഗ്യവും സന്തോഷവും സമൃദ്ധിയുമുണ്ടാകട്ടെ’; പുതുവര്‍ഷ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രിയും രാഷ്‌ട്രപതിയും

“Manju”

ഇന്ന് പുതുവര്‍ഷം – 2021

 ** എല്ലാ മാന്യവായനക്കാര്‍ക്കും ശാന്തിഗിരി ന്യൂസിന്റെ പുതുവത്സരാശംസകള്‍ **

————————-

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ ജനങ്ങള്‍ക്ക് പുതുവര്‍ഷാശംസ നേര്‍ന്നു.

എല്ലാവര്‍ക്കും സന്തോഷം നിറഞ്ഞ പുതുവര്‍ഷം ആശംസിക്കുന്നു. നല്ല ആരോഗ്യവും സന്തോഷവും സമൃദ്ധിയും ഈ വര്‍ഷം ഏവര്‍ക്കും ലഭിക്കട്ടെ. ക്ഷേമവും പ്രത്യാശയും ഉണ്ടാകട്ടെ.’

പ്രധാനമന്ത്രി ട്വി‌റ്ററില്‍ കുറിച്ചു.

രാജ്യത്തിന്റെ പുരോഗതിക്കായി പുതിയ ഊര്‍ജ്ജത്തോടെ ജനങ്ങള്‍ നീങ്ങാനിടയാകട്ടെ എന്ന് പുതുവര്‍ഷ സന്ദേശത്തില്‍ രാഷ്‌ട്രപതി രാം നാഥ് കോവിന്ദ് ആശംസിച്ചു.

കൊവിഡ് കാലത്തെ വെല്ലുവിളികള്‍ ദൃഢനിശ്ചയത്തോടെ വീണ്ടും മുന്നോട്ട് പോകാന്‍ ശക്തി നല്‍കിയെന്നും രാഷ്‌ട്രപതി ട്വീ‌റ്റുകളില്‍ കുറിച്ചു. ഏവരും സുരക്ഷിതരും ആരോഗ്യവാന്മാരുമായി തുടരട്ടെയെന്നും പുതുവര്‍‌ഷ സന്ദേശത്തില്‍ പറയുന്നു.

പലവിധ ജീവിത പാഠങ്ങള്‍ പഠിപ്പിച്ച വര്‍ഷമാണ് കടന്നുപോകുന്നതെന്നും പ്രത്യാശയോടെ നല്ലൊരു വര്‍ഷത്തെ സ്വാഗതം ചെയ്യാമെന്നും ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡു ആശംസിച്ചു.

കൊവിഡ് പോരാളികള്‍ക്ക് നന്ദി പ്രകടിപ്പിച്ചുകൊണ്ടായിരുന്നു ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജിരിവാളിന്റെ പുതുവര്‍ഷ ആശംസ. ഡോക്‌ടര്‍മാര്‍, പൊലീസ്, നഴ്‌സ്, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് കൈകൂപ്പുന്നതായും കെജിരിവാള്‍ പറഞ്ഞു

Related Articles

Back to top button