Uncategorized

ചായക്കൊപ്പം ഒരു ചെറുകടി ആവാമോ..?

“Manju”

മിക്കപ്പോഴും നാം കേൾക്കുന്ന വാചകമാണ്..” ഒരു ചായകുടച്ചിട്ടു വരാം.., ഒരു ചായ കുടിച്ചാലോ..?”  അങ്ങനെ  ചായ ഇഷ്ടമില്ലാത്തവരായി ആരുമുണ്ടാകില്ല. ഒരു ദിവസം ആരംഭിക്കുന്നതിന് പോലും ഏതൊരാള്‍ക്കും ഒരു ചായ എങ്കിലും നിര്‍ബന്ധമാണ്. എന്നാല്‍ മലയാളിയെ സംബന്ധിച്ചിടത്തോളം ചായ മാത്രമായാല്‍ തൃപ്തി വരില്ല. ഒരു കടിയുംകൂടിയാവാം.. അപ്പോഴേ പൂർണ്ണമാവൂ.. ചായക്കൊരു സുഖം വരികയുള്ളൂ.. നമ്മുടെ നാട്ടിലെ തട്ടുകടകളുടെ എണ്ണംതന്നെ അതിന്റെ ഉദാഹരണമാണ്.
ചായയോടൊപ്പം ചെറുകടികളും നമ്മൾ മലയാളികൾക്ക് ഒഴിച്ചുകൂടാനാവാത്തതാണ്. എന്നാല്‍ എല്ലാത്തരം ഭക്ഷണവും ചായയോടൊപ്പം കഴിയ്‌ക്കുന്നത് അത്ര നല്ലതല്ല. ഇത്തരം ചെറുകടികള്‍ ചായക്കൊപ്പം കഴിക്കുന്നത് ആരോഗ്യത്തിന് തന്നെ ഹാനികരമായേക്കാം.
ചൂടുള്ള ചായയോടൊപ്പം തണുത്ത ഭക്ഷണങ്ങള്‍ കഴിക്കുന്നത് പരമാവധി ഒഴിവാക്കാവുന്നതാണ്. കാരണം വ്യത്യസ്ത താപനിലയുളള വസ്തുക്കള്‍ ഒരുമിച്ച്‌ കഴിക്കുന്നത് ദഹനക്കേടിന് കാരണമായേക്കാം. അരമണിക്കൂറെങ്കിലും കഴിയാതെ തണുത്തഭക്ഷണ സാധനങ്ങള്‍ ചായയോടൊപ്പം കഴിക്കരുത്. ഇത് ഓക്കാനവും ഛര്‍ദ്ദിക്കും കാരണമായേക്കാം. കൂടാതെ മഞ്ഞള്‍ ചേര്‍ക്കുന്ന ഭക്ഷണങ്ങള്‍ ചായയോടൊപ്പം കഴിക്കരുത്. മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന സംയുക്തങ്ങള്‍ വയറിനെ അസ്വസ്ഥപ്പെടുത്തും.
ചായക്കൊപ്പം ട്രൈ ഫ്രൂഡ്സ് കഴിക്കുന്നവരുണ്ടാകാം. ഇവയില്‍ നട്സ് ചായക്കൊപ്പം കഴിക്കാന്‍ പാടില്ല. നട്സില്‍ അടങ്ങിരിക്കുന്ന ഇരുമ്പ് ചായയോടൊപ്പം ചേരില്ല. ശരീരഭാരം കുറക്കാന്‍ ലെമണ്‍ടീ പതിവാക്കുന്നവരുണ്ട്. എന്നാല്‍ ഒരിക്കലും ചായക്കൊപ്പം ചേരുന്ന ഒന്നല്ല നാരങ്ങ. കാരണം തേയിലയും നാരങ്ങയും തമ്മില്‍ ചേരുമ്പോള്‍ ആസിഡ് റിഫ്ളക്ഷനും അസിഡിറ്റിയ്‌ക്കും കാരണമാകും. കൂടാതെ അസിഡിറ്റി പ്രശ്നമുള്ളവര്‍ അതിരാവിലെ ലെമണ്‍ ടീ കുടിക്കുന്നതും അത്രനല്ലതല്ല.
ഇരുമ്പ് ധാരാളമായി അടങ്ങിയ ഇലവര്‍ഗങ്ങള്‍,പയര്‍, ധാന്യങ്ങള്‍ മുതലായവ ചായയോടൊപ്പം കഴിക്കരുത്. ഇത് ശരീരത്തിലേക്ക് ഇരുമ്പ് ആഗിരണം ചെയ്യുന്നതിനെ തടയും. കടലമാവില്‍ തീര്‍ത്ത പലഹാരങ്ങള്‍ പൊതുവില്‍ ചായയും ഒരുമിച്ച്‌ കഴിയ്‌ക്കുന്നത് പലരുടേയും ശീലമാണ്. എന്നാല്‍ ചായയോടൊപ്പം കടലമാവില്‍ തീര്‍ത്ത ഭക്ഷണങ്ങള്‍ കഴിക്കുന്നത് വിപരീതഫലമാണ് നല്‍കുന്നത്. രക്തത്തില്‍ നിന്നും പോഷകങ്ങളെ ആഗിരണം ചെയ്യുന്നത് ഇത് തടസപ്പെടുത്തും. വയറുവേദന, മലബന്ധം തുടങ്ങിയ പ്രശനങ്ങള്‍ക്കും കാരണമായേക്കാം.

ഇനിയൊരുചായയാവാം, കൂടെ ഒരു കടി… വേണോ…?

Related Articles

Back to top button