IndiaLatest

‘2020ല്‍ നിങ്ങള്‍ എത്ര പണം ചെലവഴിച്ചു?’; ഗൂഗിള്‍ പേ പറഞ്ഞു തരും

“Manju”

പണമിടപാടുകള്‍ കൂടുതല്‍ ഓണ്‍ലൈനായി മാറിക്കൊണ്ടിരിക്കുന്ന കാലമാണിത്. ഇടപാടുകള്‍ക്കായി ബാങ്കിലോ എടിഎമ്മിലോ പോകുന്ന ശീലത്തില്‍ വലിയ കുറവ് ഉണ്ടായിരിക്കുന്നു. ഗൂഗിള്‍ പേ, പേടിഎം, ജിയോ മണി, ഫോണ്‍ പേ പോലുള്ള ആപ്പുകളുടെ ഉപയോഗം കൂടിവരുന്നു. ഈ ആപ്പുകള്‍ ഉപയോഗിച്ച്‌, അനായാസം പണം കൈമാറാനും, ഫോണ്‍ റീചാര്‍ജ് ചെയ്യാനും വൈദ്യുതി, ഗ്യാസ്, വാട്ടര്‍ ബില്ലുകള്‍ അടയ്ക്കാനും സാധിക്കും. എല്‍ഐസി പോലെയുള്ള ഇന്‍ഷുറന്‍സ് പോളിസികളും ഇതുവഴി അടയ്ക്കാനാകും.

ഇപ്പോഴിതാ ഏറ്റവും ജനപ്രിയ ആപ്പായ ഗൂഗിള്‍, 2020ല്‍ ഉപയോക്താക്കളുടെ ചെലവാക്കല്‍ ശീലം സംബന്ധിച്ച റിപ്പോര്‍ട്ട് ലഭ്യമാക്കുന്നു. പലപ്പോഴും ഇടപാടുകളുടെ വിശദാംശങ്ങള്‍ സൂക്ഷിച്ചുവെക്കുന്നതില്‍ പരാജയപ്പെട്ടുന്നവര്‍ക്ക് ഉപകാരപ്പെടുംവിധമാണ് ഗൂഗിള്‍ പേ 2020 റിവൈന്‍ഡ് എന്ന ഓപ്ഷന്‍ നല്‍കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഒരു ഉപയോക്താവ്, എത്രത്തോളം ചെലവിട്ടു, എത്ര ബാഡ്ജ് നേടി, എത്ര രൂപ റിവാര്‍ഡ് നേടി തുടങ്ങിയ കാര്യങ്ങളും ഗൂഗിള്‍ പേയില്‍ 20/20 എന്ന റിവൈന്‍ഡ് ഓപ്ഷനില്‍ ലഭ്യമാണ്. –

ഒരു ഉപയോക്താവിന് റിവൈന്‍ഡ് 2020 ബട്ടണ്‍ ആക്സസ് ചെയ്യുന്നത് വളരെ എളുപ്പമാണ്. ഉപയോക്താക്കള്‍ Google Pay അപ്ലിക്കേഷന്‍ തുറക്കുക> Google Pay അപ്ലിക്കേഷന്റെ മുകളില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ബാനറിലെ റിവൈന്‍ഡ് ബട്ടണില്‍ ടാപ്പുചെയ്യുക. അതില്‍ നിങ്ങളുടെ 2020 സംഗ്രഹം പരിശോധിക്കുക.” എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്താല്‍ മതി.

പ്രാദേശിക വ്യാപാരികളുമായി ആശയവിനിമയം നടത്തിയിട്ടുണ്ടെങ്കില്‍, നിങ്ങള്‍ നടത്തിയ ഇടപാടുകളുടെ എണ്ണവും അപ്ലിക്കേഷന്‍ നിങ്ങളുടെ പ്രവര്‍ത്തനം മുഴുവനായി ഇവിടെ കാണിച്ചുതരും. ക്യാഷ്ബാക്ക് വഴി ഉപയോക്താക്കള്‍ വര്‍ഷത്തില്‍ എത്ര പണം ലാഭിച്ചു എന്നതിനെക്കുറിച്ചുള്ള വിവരങ്ങളും ഇത് നല്‍കും.

ഇടപാടുകളുടെ എണ്ണത്തെയും നിങ്ങളുടെ സംഭാവനയെയും അടിസ്ഥാനമാക്കി, സോഷ്യല്‍ കണക്റ്റര്‍, ലോക്കല്‍ കോണ്‍ട്രിബ്യൂട്ടര്‍, സൂപ്പര്‍ സേവര്‍ എന്നിവയും ഇതില്‍ ലഭ്യമാണ്. അപ്ലിക്കേഷനിലൂടെ നിങ്ങള്‍ നടത്തിയ ഇടപാടുകളുടെ എണ്ണത്തെക്കുറിച്ചും ഗൂഗിള്‍ പേ വിവരങ്ങള്‍ നല്‍കുന്നു.

Related Articles

Back to top button