India

സ്റ്റാർട്ട്അപ്പിന്റെ സാധ്യത കൃഷി മുതൽ വാനനിരീക്ഷണം വരെ; സമ്പൽപ്പൂർ ഐഐഎം ക്യാമ്പസ് ഉദ്ഘാടനം നിർവ്വഹിച്ച് പ്രധാനമന്ത്രി

“Manju”

ന്യൂഡൽഹി : സമ്പൽപ്പൂർ ഐ.ഐ.എമ്മിന്റെ സ്ഥിരം ക്യാമ്പസിന്റെ ഉദ്ഘാടനം നിർവ്വഹിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വീഡിയോ കോൺഫറൻസിലൂടെയായിരുന്നു ഉദ്ഘാടനം. ഇന്നത്തെ സ്റ്റാർട്ട് അപ്പുകളാണ് നാളത്തെ മൾട്ടീനാഷണൽ കമ്പനികളാകുകയെന്ന് അദ്ദേഹം പറഞ്ഞു. കാർഷിക മേഖല മുതൽ വാന നിരീക്ഷണം വരെയുള്ള മേഖലകളിൽ ഇന്ന് സ്റ്റാർട്ട് അപ്പുകളുടെ സാധ്യത വർധിച്ചു കൊണ്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

മാനേജ്‌മെന്റ് എഡ്യുക്കേഷൻ രംഗത്ത് ഒഡീഷയ്ക്ക് പുതിയ ഐഡന്റിറ്റി നൽകാൻ ഐഐഎം സമ്പൽപൂർ പാതയൊരുക്കും. സമഗ്രതയും ഇന്നോവേഷനും മാനേജ്‌മെന്റ് രംഗത്തെ പ്രധാന മുഖമുദ്രകളായി ഉയർന്നു വന്നിട്ടുണ്ട്. ജോലിയുടെ ശൈലിയിൽ മാറ്റം വന്നതോടെ മാനേജ്‌മെന്റിന്റെ സങ്കൽപ്പവും മാറിയിരിക്കുകയാണ്. പ്രദേശങ്ങൾ തമ്മിലുള്ള ദൂരം കുറയ്ക്കാൻ സാങ്കേതിക വിദ്യ സഹായിക്കും. ലോകമെമ്പാടുമുള്ള മാറ്റങ്ങൾക്കനുസൃതമായി ഡിജിറ്റൽ കണക്ടിവിറ്റി മേഖലകളിൽ ഇന്ത്യയും പരിഷ്‌കരണങ്ങൾ കൊണ്ടു വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഒഡീഷ ഗവർണർ ഗണേഷി ലാൽ, മുഖ്യമന്ത്രി നവീൻ പട്നായിക്, കേന്ദ്ര മന്ത്രിമാരായ രമേശ് പൊഖ്രിയാൽ, ധർമ്മേന്ദ്ര പ്രധാൻ, പ്രതാപ് ചന്ദ്ര സാരംഗി എന്നിവർ ഉദ്ഘാടന ചടങ്ങിൽ സന്നിഹിതരായിരുന്നു.

Related Articles

Back to top button