KeralaLatest

പാര്‍ട്ടിയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായാലും ഇല്ലെങ്കിലും എല്‍ഡിഎഫ് വിടില്ല ; തോമസ് കെ.തോമസ്

“Manju”

ആലപ്പുഴ : മുഖ്യമന്ത്രി പിണറായി വിജയന്റെ കരങ്ങള്‍ക്ക് കരുത്തുപകര്‍ന്ന് എല്‍ഡിഎഫില്‍ തന്നെ നിലകൊളളുമെന്ന് എന്‍.സി.പി നിര്‍വാഹക സമിതിയംഗം തോമസ് കെ തോമസ്. പാലാ സീറ്റിന്റെ പേരില്‍ മാണി സി.കാപ്പന്‍ ഉയര്‍ത്തുന്ന പ്രതിഷേധം എന്‍.സി.പി.യെ പിളര്‍പ്പിലേക്ക് എത്തിച്ചിരിക്കുകയാണെന്ന വാര്‍ത്തകളുടെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. എന്‍.സി.പി.യില്‍ ആഭ്യന്തരപ്രശ്‌നങ്ങള്‍ ഒന്നുമില്ല. അത് മാധ്യമസൃഷ്ടിയാണെന്നും അദ്ദേഹം പറഞ്ഞു.
നിലവിലെ വിവാദങ്ങള്‍ എന്‍സിപിയെ തകര്‍ക്കാനുളള ലക്ഷ്യത്തോടെയുളളതാണ്. തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടായ നല്ലൊരു വിജയത്തെ താറടിച്ച്‌ കാണിക്കാന്‍ വേണ്ടി പാര്‍ട്ടിക്ക് പുറത്തുളളവര്‍ നടത്തുന്ന ഗൂഢാലോചനയാണിത്. പാര്‍ട്ടിയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായാലും ഇല്ലെങ്കിലും എല്‍ഡിഎഫ് വിടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം മാണി സി കാപ്പന്‍ പറയുന്നത് അദ്ദേഹത്തിന്റെ നിലപാടാണെന്നും തോമസ് കെ തോമസ് പറഞ്ഞു. അദ്ദേഹം പാലയില്‍ നിന്ന് ജയിച്ചതുകൊണ്ട് പാല വിട്ടുകൊടുക്കില്ലെന്ന് അദ്ദേഹം പറയുന്നു. പാലാ ആയാലും കുട്ടനാട് ആയാലും ആര് എവിടെ മത്സരിക്കണമെന്ന് തീരുമാനിക്കുന്നത് എല്‍ഡിഎഫ് ആണെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Check Also
Close
Back to top button