IndiaLatest

കര്‍ഷക പ്രക്ഷോഭം; കേന്ദ്രസര്‍ക്കാരുമായുള്ള നിര്‍ണായക ചര്‍ച്ച നാളെ

“Manju”

crucial discussion with the farmers and the central government will take  place tomorrow കർഷകരും കേന്ദ്രസർക്കാരുമായുള്ള നിർണായക ചർച്ച നാളെ നടക്കും

ശ്രീജ.എസ്

‍ഡല്‍ഹി ;കാര്‍ഷിക നിയമത്തിനെതിരെ സമരം ചെയ്യുന്ന കര്‍ഷകരും കേന്ദ്രസര്‍ക്കാരുമായുള്ള നിര്‍ണായക ചര്‍ച്ച നാളെ നടക്കും. മൂന്ന് നിയമങ്ങളും പിന്‍വലിക്കുക, മിനിമം താങ്ങുവില ഉറപ്പാക്കാന്‍ നിയമനിര്‍മാണം നടത്തുക എന്നീ ആവശ്യങ്ങളിന്മേലാണ് ചര്‍ച്ച നടക്കുക. ചര്‍ച്ച പരാജയപ്പെട്ടാല്‍ സമരം ശക്തമാക്കുമെന്ന് കര്‍ഷക സംഘടനകള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അതേസമയം കര്‍ഷകരുടെ ആവശ്യങ്ങള്‍ കേന്ദ്രം അംഗീകരിച്ചില്ലെങ്കില്‍ റിപ്പബ്ലിക് ദിനത്തില്‍ ദില്ലിയിലേക്ക് ട്രാക്ടറുകളുമായി കിസാന്‍ പരേഡ് നടത്തുമെന്ന് സമര നേതാക്കള്‍.”ട്രാക്ടറുകളില്‍ ദേശീയപതാകയുമായാണ് ജനുവരി 26ന് റാലി നടത്തുക. രാജ്യത്താകമാനം ഭരണസിരാകേന്ദ്രങ്ങളിലേക്ക് അന്നേ ദിവസം പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കും”. റിപ്പബ്ലിക് ദിനപരേഡിന് ശേഷമായിരിക്കും കര്‍ഷകരുടെ പരേഡെന്നും നേതാക്കള്‍ വ്യക്തമാക്കി.

Related Articles

Back to top button